ശാലോം ധ്വനിയുടെ പുതിയ ഓഫീസ് കോട്ടയം കറുകച്ചാലിൽ ഉത്ഘാടനം ചെയ്തു

0 5,138

കോട്ടയം : ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ പുതിയ ഓഫീസ് ഒക്ടോബർ 1 രാവിലെ 10:45 ന് കോട്ടയം കറുകച്ചാലിൽ ശാലോം ധ്വനി ചീഫ് എഡിറ്ററും, ബോർഡ് ട്രെസ്റ്റിയുമായ ഇവ.ജോൺ എൽസദായി പ്രാർത്ഥിച്ച് റിബൺ കട്ട് ചെയ്ത് ഉത്ഘാടനം ചെയ്തു. ശാലോം ധ്വനി മാനേജിങ് എഡിറ്ററും ബോർഡ് ട്രെസ്റ്റിയും ആയ ജോ ഐസക്ക് കുളങ്ങര മീറ്റിംഗിനെ നേതൃത്വം നൽകി

ശാലോം ധ്വനി മാനേജിങ് എഡിറ്റർ ജോ ഐസക്ക് കുളങ്ങര മീറ്റിംഗിനെ നേതൃത്വം നൽകുന്നു

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ.ജോ
ൺ എൽസദായി റിബൺ കട്ട് ചെയ്ത് ഉത്ഘാടനം ചെയ്യുന്നു

ശാലോം ധ്വനി സബ് എഡിറ്റർ പാസ്റ്റർ സാം കെ ജോൺ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ ഇ എസ് സ്കറിയ , പാസ്റ്റർ എം എസ് ജോണിക്കുട്ടി, ഈ സി ചെറിയാൻ (വ്യാപാര വ്യസായി ഏകോപന സമിതി കറുകച്ചാൽ പ്രസിഡന്റ്‌, കോട്ടയം ജില്ലാ ട്രഷറർ) ശാലോം ധ്വനി മാനേജിങ് എഡിറ്ററും ബോർഡ് ട്രെസ്റ്റിയും ആയ ജോ ഐസക്ക് കുളങ്ങര, ലേഡീസ് വിങ് കോ ഓർഡിനേറ്റർ സിസ്റ്റർ എൽസി ജോൺ, ആദർശ് രാജു (ഡിസൈനർ ശാലോം ധ്വനി) ,ബ്രദർ റോണി സ്കറിയ (സാക് സ്റ്റുഡിയോ ), ബ്രദർ സോജൻ (സായന സ്റ്റുഡിയോ), മറ്റ് ക്ഷണിക്കപ്പെട്ട വെക്തികളും പങ്കെടുത്തു.

പാസ്റ്റർ സാം കെ ജോണിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ.ജോൺ എൽസദായി ഉൽഘാടന പ്രസംഗം നടത്തി.

ഇ സി ചെറിയാൻ (വ്യാപാര വ്യസായി ഏകോപന സമിതി കറുകച്ചാൽ പ്രസിഡന്റ്‌, കോട്ടയം ജില്ലാ ട്രഷറർ)
പാസ്റ്റർ എം എസ് ജോണിക്കുട്ടി (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുന്നവേലി) , പാസ്റ്റർ ഇ എസ് സ്കറിയ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആന്ധ്രാ പ്രദേശ് ), എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ എം എസ് ജോണിക്കുട്ടി (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുന്നവേലി)
പാസ്റ്റർ ഇ എസ് സ്കറിയ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആന്ധ്രാ പ്രദേശ് ),

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി നടത്തിയ മീറ്റിംഗിൽ ശാലോം ധ്വനി ഓൺലൈൻ മീഡിയ ഡയറക്ടർ ബ്രദർ എബിൻ ഏബ്രഹാം കയ്പ്പുറത്ത് നന്ദി പ്രകാശിപ്പിച്ചു.

ശാലോം ധ്വനി ഓൺലൈൻ മീഡിയ ഡയറക്ടർ ബ്രദർ എബിൻ ഏബ്രഹാം കയ്പ്പുറത്ത് നന്ദി പ്രകാശിപ്പിച്ചു.
You might also like
Comments
Loading...