ചെറുകഥ | കുശവന്റെ കയ്യിലെ കളിമണ്ണ് | ഷിനോജ് ജേക്കബ്

0 966

ഒരിക്കൽ ഒരു കൊച്ചു ഗ്രാമത്തിൽ ഒരു കൊച്ചു പയ്യൻ ഉണ്ടായിരുന്നു, ആ പയ്യൻ തന്റെ വീട്ടിലെ ഏറ്റവും ഇളയ മകൻ ആയിരുന്നു. ആ പയ്യന്റെ വീട്ടിലെ തന്റെ പിതാവും, സഹോദരങ്ങളും എല്ലാരും കളിമണ്ണ് കൊണ്ട് പ്രതിമ നിർമിച്ചു കച്ചവടം ചെയ്തു ഉപജീവനം കഴിക്കുന്ന ആൾകാർ ആയിരുന്നു. തന്റെ പിതാവും, സഹോദരങ്ങളും എല്ലാം നല്ല മനോഹരമായ പ്രതിമകൾ നിർമിക്കുന്നത് കണ്ട് ഈ പയ്യന് ഒരു ആഗ്രഹം തോന്നി. തനിക്കും ഒരു പ്രതിമ നിർമ്മിക്കണം എന്ന്. അങ്ങനെ ആ പയ്യൻ തന്റെ പിതാവിനോട് പറഞ്ഞു, എനിക്കും പ്രതിമ നിർമിക്കാൻ പഠിക്കണം, എന്നെയും പഠിപ്പിക്കുവോ എന്ന്, ഇത് കേട്ട പിതാവ് പറഞ്ഞു, “എനിക്ക് ഇവിടെ വേറെ ഒരുപാട് പ്രതിമകൾ നിർമിക്കാൻ ഉണ്ട് ഇപ്പോൾ എനിക്ക് നിന്നെ പഠിപ്പിക്കാൻ ഒള്ള സമയം ഇല്ല, നീ പോയി നിന്റെ സഹോദരങ്ങളോട് പറയാൻ പറഞ്ഞു”, ഇത് കേട്ട ആ പയ്യൻ തന്റെ സഹോദരങ്ങളുടെ അടുത്തേക്ക് ഓടി എന്നിട്ട് തന്റെ സഹോദരങ്ങളോട് പറഞ്ഞു എനിക്കും പ്രതിമ നിർമിക്കാൻ പഠിക്കണം എന്ന് എന്നെയും പഠിപ്പിക്കുവോ എന്ന്,”ഇത് കേട്ട ആ പയ്യന്റെ സഹോദരങ്ങൾ ഒരു പുച്ഛത്തോടെ പറഞ്ഞു, ഈ പ്രതിമ നിർമ്മിക്കുന്നത് കൊച്ചു പയ്യന്മാരുടെ ജോലി അല്ല, ഇതിൽ ഇതിൽ ഒരുപാട് അധ്വാനം വേണം, നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല നീ അവിടെ പോയി ഇരുന്നു ഞങ്ങൾ നിർമിച്ചു വെച്ച പ്രതിമകളുടെ എണ്ണം എത്ര എന്ന് നോക്കി പറയാൻ പറഞ്ഞു”, ആ പയ്യനെ ഒരുപാട് നിന്ദിച്ചു, ഇതെല്ലാം കേട്ട് സങ്കടപ്പെട്ട് ആ പയ്യൻ തന്റെ പിതാവും, സഹോദരങ്ങളും എല്ലാം പ്രതിമ ഉണ്ടാകുന്നത് നോക്കി നിന്നു, അവർ അത് നിർമിക്കുന്ന രീതി ആ പയ്യൻ കണ്ട് പഠിച്ചു തുടങ്ങി, അങ്ങനെ ഒരു ദിവസം ആ പയ്യൻ സ്വയം ഒരു പ്രതിമ നിർമിക്കാൻ തുടങ്ങി, എന്നാൽ തന്റെ ആദ്യ പരിശ്രമം വിജയിച്ചില്ല, എന്നാൽ താൻ പിന്മാറാതെ പിന്നെയും പിന്നെയും അതിന് വേണ്ടി ശ്രമിച്ചു, തന്റെ സഹോദരൻ സ്വയം ഒരു പ്രതിമ നിർമിക്കുന്നത് കണ്ട് ആ പയ്യന്റെ സഹോദരങ്ങൾ അവനെ നോക്കി പിന്നെയും നിന്ദിക്കാനും കളി ആകാനും തുടങ്ങി,”ഇവനെ കൊണ്ട് ഒറ്റക് ഒന്നും പറ്റില്ല, കുറച്ചു കഴിയുമ്പോൾ തന്നെ നിർത്തും എന്നൊക്കെ പറഞ്ഞു ആ പയ്യനെ നിരുത്സാഹ പെടുത്താൻ തുടങ്ങി, എന്നാൽ ആ പയ്യൻ ഇതിനൊന്നും തന്റെ ചെവി കൊടുക്കാതെ താൻ തന്റെ ജോലിയിൽ തന്നെ മുഴുകി ഇരുന്നു.
എന്നാൽ കുറച്ചു ദിവസങ്ങൾക് ശേഷം തന്റെ പരിശ്രമത്തിന്ന് ഒടുവിൽ താൻ ഒരു മനോഹരമായ പ്രതിമ നിർമിച് എടുത്തു, ഇത് കണ്ടു ഇഷ്ടപെടാത്ത തന്റെ സഹോദരങ്ങൾ ആ പ്രതിമയെ നോക്കി ഓരോ കുറ്റങ്ങൾ പറഞ്ഞു തുടങ്ങി, ഇതിന് ഉയരം പോരാ, ഇതിന് ഒരു ചരിവ് ഉണ്ട്, ഈ പ്രതിമ ആരും വാങ്ങിക്കില്ല, ഇതിലും എന്ത് മനോഹരമാണ് ഞങ്ങളുടെ പ്രതിമ എന്നൊക്കെ പറഞ്ഞു ആ പയ്യനെ നിന്നിക്കാൻ തുടങ്ങി, ഇതെല്ലാം കേട്ടപ്പോൾ ആ പയ്യന്റെ മനസ്സിൽ ഒരുപാട് വേദന തോന്നി, എന്നിട്ടും താൻ തിരിച്ചു ഒന്നും പറഞ്ഞില്ല, അങ്ങനെ ഇരിക്കെ ആ പയ്യൻ ആ പ്രതിമയെ വിൽക്കാൻ തന്റെ സഹോദരങ്ങളുടെ അടുത്ത് കൊണ്ട് പോയ്‌, അപ്പൊ ആ സഹോദരങ്ങൾ പറഞ്ഞു ഈ പ്രതിമയെ ഞങ്ങളുടെ പ്രതിമയുട കൂടെ വെക്കരുത്, ഞങ്ങളുടെ പ്രതിമയുടെ ഭംഗി കൂടി പോകും, എന്ന് പറഞ്ഞു ആ പയ്യനെ അവിടുന്ന് നിന്ദിച് അയച്ചു, ഇതെല്ലാം കേട്ടു മനം നൊന്ത ആ പയ്യൻ തന്റെ പ്രതിമയെ കുറച്ചു മാറ്റി വിൽക്കാൻ വച്ചു, അപ്പോൾ ആ പയ്യന്റെ സഹോദരങ്ങൾ വന്നു പറഞ്ഞു “നിന്റെ ഈ പ്രതിമ ആരും വാങ്ങില്ല”എന്നൊക്കെ പറഞ്ഞു ആ പയ്യനെ നിന്നിക്കാൻ തുടങ്ങി.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി,ആരും ആ പ്രതിമ വാങ്ങിയില്ല, തന്റെ പ്രതിമയെ ആരും വാങ്ങുന്നില്ല എന്ന് കണ്ട ആ പയ്യൻ സ്വയം മനസിൽ ചിന്തിച്ചു,”എന്റെ സഹോദരങ്ങൾ പറഞ്ഞത് സത്യം ആണെന്ന്, എന്റെ ഈ പ്രതിമ ആരും വാങ്ങില്ല, എന്നെകൊണ്ട് പ്രതിമ ഒന്നും നിർമ്മിക്കാൻ കഴിയില്ല”, എന്ന് പറഞ്ഞു ഒരു ചുറ്റികൾ എടുത്ത് ആ പ്രതിമയെ ഇല്ലാതെ ആകാൻ തുടങ്ങി, ആ പയ്യൻ തന്റെ പ്രതിമയെ ഇല്ലാതെ ആകാൻ കൈ പൊക്കിയപ്പോ തന്നെ ഒരു ശബ്‌ദം കേട്ടു, അത് വേറെ ഒന്നും അല്ല ആ രാജ്യത്തിലേ രാജാവ് അത് വഴി കടന്ന് പോകുന്നു എല്ലാരും മാറി നിൽക്കുക എന്ന് പറഞ്ഞു, ഒള്ള ഒരു നിർദേശം ആയിരുന്നു അത്. അൽപ്പ സമയത്തിന് ശേഷം ആ രാജ്യത്തിലേ രാജാവ് അത് വഴി വന്നു, രാജാവ് ആ പയ്യന്റെ പ്രതിമയുടെ മുന്നിൽ കൂടി പോയപ്പോൾ രാജാവ് ആ പ്രതിമയെ നോക്കി, എന്നിട്ട് തന്റെ ദാസന്മാരോട് പറഞ്ഞു ആരാണ് ആ പ്രതിമയെ നിർമിച്ചത് എന്ന്, ആ ദാസന്മാർ പോയി ആ പയ്യനെ കൂട്ടികൊണ്ട് വന്നു, രാജാവ് ആ പായനോട് ചോദിച്ചു “നീ ആണോ ഈ പ്രതിമയുടെ സൃഷ്ടാവ് എന്ന്”, അപ്പോൾ ആ പയ്യൻ പറഞ്ഞു അത് പ്രഭു ഞാൻ നിർമ്മിച്ച അന്ന്, എന്നാൽ ഇത് ആർക്കും ഇഷ്ടമായില്ല അതിനാൽ ഞൻ ഇതിനെ ഇല്ലാതെ ആകുവാൻ തുടങ്ങു അർന്നു, ഇത് കേട്ട ആ രാജാവ് ആ പയ്യനോട് പറഞ്ഞു,”ഇത്ര മനോഹരമായ ഈ പ്രതിമയെ നിങ്ങൾ എന്തിനാണ് ഇല്ലാതെ ആകുന്നെ എനിക്ക് ഈ പ്രതിമ ഒരുപാട് ഇഷ്ടം ആയി, ഞൻ ഇത് എന്റെ കൊട്ടാരത്തിൽ കൊണ്ട് പോകുവാണ്, അത് മാത്രം അല്ല, ഇന്ന് മുതൽ കൊട്ടാരത്തിലേക്ക് ഉള്ള പ്രതിമകൾ നീ ആയിരിക്കും നിർമിക്കേണ്ടത്, അതിന് തക്കതായ കൂലിയും നിനക്ക് തന്നിരിക്കും എന്ന് പറഞ്ഞു, രാജാവ് ആ പ്രതിമയെയും ആ പയ്യനെയും കൊട്ടാരത്തിലേക്ക് കൊണ്ട് പോയി.

Download ShalomBeats Radio 

Android App  | IOS App 

പ്രിയരേ നാമും ഇതുപോലെ അല്ലെ, നാം ദൈവണമെത്തിന്ൻവേണ്ടി എന്തേലും ചെയ്യാൻ പോകുമ്പോൾ നമ്മളും ഒരുപാട് കുത്തു വാക്കുകളും, ഒരുപാട് നിന്നകളും കേൾക്കേണ്ടി വരാറ് ഇല്ലേ, നിന്നെ കൊണ്ട് പറ്റില്ല, നീ ഇത് എന്തിനാ ചെയ്യുന്നേ, എല്ലാം വെറുതെയാ എന്നൊക്കെ പറഞ്ഞു നമ്മളെ നിരുത്സാഹ പെടുത്താറില്ലേ,
എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ എന്തൊക്കെ നിന്നിച്ചാലും നമ്മളെ വിളിച്ചവൻ ഒരുവൻ ഒണ്ട്, നീ നിന്നെ തന്നെ കുശവന്റെ കയ്യിലെ കളി മണ്ണ് പോലെ, അവന്റെ കൈയിൽ സമർപിക്കുക ആണെങ്കിൽ നിന്നെ പണിയുവാൻ ഒരുവൻ ഒണ്ട്, നിന്നിച്ചവർ മുൻപാകെ, തള്ളി പറഞ്ഞവർ മുൻപാകെ, നിന്നെ മണിക്കുവാൻ അവൻ ശക്തനാണ്. ഒന്നും ഇല്ലാത്ത നിന്റെ ഈ അവസ്ഥയിൽ നിന്നും കൊട്ടാരത്തിലേക് നിന്നെ കൊണ്ട് പോകുവാൻ അവൻ ശക്തൻ അത്രേ, പ്രിയരേ നിങ്ങൾ ദൈവ നാമത്തിന്ന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും. നിങ്ങൾക് നിന്നകൾ മാത്രമേ കിട്ടുന്നുള്ളു എങ്കിൽ ഒന്നു ഓർക്കുക, പ്രതിഭലത്തിന്റ ഒരു ദിവസം വരുന്നുണ്ട്. അത് അകലെ അല്ല ഏറ്റവും അടുത്തിരിക്കുന്നു, അന്ന് ധൂതന്മാർ മുൻപാകെ, പൂർവ പിതാക്കന്മാർ മുൻപാകെ അവൻ നമ്മളെ മാനിക്കും, നമുക്കുള്ള കൂലി അവൻ തരും,
പ്രിയരേ ദൈവ വചനം പറയുന്നു വെളിപ്പാട് 22:12ഇതാ ഞാൻ വേഗം വരുന്നു, ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്.

വെളിപ്പാട് 2:10നീ സാഹിപ്പാനുള്ളത് പേടിക്കേണ്ട, നിങ്ങളെ പരീക്ഷിക്കേണ്ടതിന്ന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു, പത്തു ദിവസം നിങ്ങൾക് ഉപദ്രവം ഉണ്ടാകും, മരണ പര്യന്തം വിശ്വാസ്ഥ്നായിരിക്ക, എന്നാൽ ഞാൻ ജീവ കിരീടം നിനക്ക് തരും.

പ്രിയരേ പ്രതിഭലവുംആയി അവൻ വേഗം വരുന്നു അവന്റ വരവ് ഏറ്റവും അടുത്തിരിക്കുന്നു, അതിനായ് നമുക്ക് ഒരുങ്ങാം, ഈ ചെറുകഥായാൽ ദൈവം നിങ്ങളെ എല്ലാവരെയും ദാരാളം അനുഗ്രഹിക്കട്ടെ.

You might also like
Comments
Loading...