സെര്‍ച്ച് അനുഭവം ലളിതമാക്കും; മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചിന് പുതിയ ഡിസൈന്‍

0 490

സ്മാർട്ഫോണുകളിൽ ഗൂഗിൾ സെർച്ചിന് പുതിയ ഡിസൈൻ അവതരിപ്പിച്ചു. സെർച്ച് അനുഭവം കൂടുതൽ ലളിതമാക്കും വിധമാണ് പുതിയ മാറ്റം. അതിനായി ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ സെർച്ച് റിസൽട്ട് പരിശോധിക്കാനും അത് മനസിലാക്കാനും സാധിക്കും വിധം വലിയതും കടുപ്പത്തിലുള്ളതുമായ അക്ഷരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ. ഫോൺ സ്ക്രീനിന്റെ പരമാവധി വീതി പ്രയോജനപ്പെടുത്തിയാവും സെർച്ച് റിസൽട്ട് കാണിക്കുക.

Download ShalomBeats Radio 

Android App  | IOS App 

ചുറ്റുമുള്ള ഡിസൈനുകളേക്കാൾ സെർച്ച് റിസൽട്ടിൽ ലഭിക്കുന്ന വിവരങ്ങളിൽ ആളുകളുടെ ശ്രദ്ധ പതിയും വിധത്തിൽ ഗൂഗിൾ സെർച്ചിനെ മാറ്റാനാണ് ആഗ്രഹമെന്ന് ഗൂഗിൾ ഡിസൈനർ ഐലീൻ ചെങ് പറഞ്ഞു.

വൃത്തിയുള്ള പശ്ചാത്തലം, മനപ്പൂർവമുള്ള നിറങ്ങളുടെ ഉപയോഗം, കണ്ണുകളുടെ സുഖത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഡിസൈൻ എന്നിവയാണ് പുതിയ സെർച്ച് ഡിസൈന്റെ മുഖ്യസവിശേഷതകൾ. ആൻഡ്രോയിഡിലും ജി മെയിലിലും മറ്റ് ഗൂഗിൾ ഉൽപ്പന്നങ്ങളിലും ഇതിനോടകം ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോണ്ടുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like
Comments
Loading...