കുട്ടികളുടെ മൊബൈൽ ഉപയോഗം, നിയന്ത്രിക്കാൻ ഇതാ ഗൂഗ്‌ളിന്റെ പുതിയ ആപ്പ്

0 621

കാലിഫോർണിയ: കോവിഡ് പ്രതിസന്ധിയിൽ ലോകം പകച്ചു നിന്നപ്പോൾ, ആഗോള വിദ്യാഭ്യാസ മേഖല സ്വീകരിച്ച നൂതനവഴികളിൽ ഒന്നായിരുന്നു ഓൺലൈൻ ക്‌ളാസ്സുകൾ. എന്നാൽ ഈ ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ ഒട്ടുമിക്ക വീടുകളിലെ കുട്ടികളും ദിവസത്തിന്റെ മുക്കാൽ പങ്കും ചിലവഴിച്ചത് ഇന്റർനെറ്റിൽ ആയിരുന്നു. അത് പലപ്പോഴും വീട്ടുകാർക്ക് പരാതി ആയിതീർന്നിരുന്നു. കുട്ടികളുടെ ഈ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗ്ൾ ഫാമിലി ലിങ്ക്. ഗൂഗ്ൾ പ്ലേസ് സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ദിവസം എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനിൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാൻ സാധിക്കണം, രാത്രിയിൽ എത്ര സമയം കഴിയുമ്പോൾ മൊബൈൽ ഉപയോഗം തടയണം എന്നുള്ളത് ഉൾപ്പെടെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും.

You might also like
Comments
Loading...