ഇന്ത്യയിൽ സൈബർ ആക്രമണം വ്യാപകമെന്ന് റിപ്പോർട്ട്

0 1,470

കോവിഡ്–19 മഹാമാരി കാരണം ജോലിയും പഠനവും വീട്ടിൽ നിന്നായപ്പോൾ സൈബർ ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ (59 ശതമാനം) സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ 12 മാസത്തിനിടെ 2.7 കോടിയിലധികം ഇന്ത്യയ്ക്കാരുടെ വ്യക്തിവിവരങ്ങൾ (ഐഡന്റിറ്റി) മോഷണം പോയിട്ടുണ്ടെന്നും 52 ശതമാനം ഇന്ത്യയ്ക്കാർ‍ക്കും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കണമെന്ന് അറിയില്ലെന്ന് സമ്മതിച്ചതായും നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും വന്നതോടെ സൈബർ കുറ്റവാളികളുടെ എണ്ണവും കൂടി. കഴിഞ്ഞ 12 മാസത്തിനിടെ കൂടുതൽ ഇന്ത്യയ്ക്കാർ ഐഡന്റിറ്റി മോഷണത്തിന് ഇരയായി. ഭൂരിഭാഗം പേരും ഡേറ്റാ സ്വകാര്യതയെക്കുറിച്ച് ആശങ്കാകുലരാണെന്ന് നോർട്ടൺ ലൈഫ് ലോക്കിന്റെ ഇന്ത്യയിലെ സെയിൽസ് ആൻഡ് ഫീൽഡ് മാർക്കറ്റിങ് ഡയറക്ടർ റിതേഷ് ചോപ്ര പറഞ്ഞു.

You might also like
Comments
Loading...