വാട്സാപ്പ് സ്വകാര്യതാ നയം; ഉടൻ വരില്ല, അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ല

0 618

ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യതയിലെ പുതിയ നയം നടപ്പാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ നിലവിൽ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് അധികൃതർ. ഡൽഹി ഹൈക്കോടതിയിൽ ചോദിച്ചതിനുള്ള മറുപടിയായിയാണ് വാട്സാപ്പ് അധികൃതർ അറിയിച്ചത്. പുതിയ നയം അംഗീകരിക്കാത്തവർക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ല, എന്നാൽ നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടർന്നും അയക്കുമെന്നും കമ്പനി അധികൃതർ കൂട്ടിചേർത്തു. മുൻപ്, സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപ്പോൾ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയിൽ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാൽവെ കോടതിയിൽ അറിയിച്ചു. ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും സമാനമായ വാദമാണ് ഉയർത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...