ലോകത്തെ ഏറ്റവും വലിയ സൈബർ സേനയാവാൻ ബ്രിട്ടൺ
ലണ്ടൻ: എല്ലാ തരത്തിലുള്ള ആക്രമണവും ചെറുക്കാൻ (സൈബര്‍ യുദ്ധവും തീവ്രവാദവും) വന്‍ സൈബര്‍ സേനയൊരുക്കി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി, രാജ്യത്തുള്ള എല്ലാ മിടുക്കരായ ഹാക്കർമാരെ ഉൾപ്പെടുത്തി വൻ സൈബർ പ്രതിരോധസേനയ്ക്ക് തുടക്കമിടാൻ ബ്രിട്ടൻ ഒരുങ്ങി കഴിഞ്ഞു. ശത്രുരാജ്യങ്ങൾ, തങ്ങളെ ലക്ഷ്യമിടുന്ന കൃത്രിമ ഉപഗ്രഹങ്ങൾ, കംപ്യൂട്ടർ നെറ്റ് വർക്കുകൾ എന്നിവയെ പ്രതിരോധിക്കുക മുതലായവ ഈ സൈബർ സേനയ്ക്ക് സാധിക്കും. “നാഷണൽ സൈബർ ഫോഴ്സ്” എന്ന പേരിൽ ആയിരം പേരടങ്ങുന്ന വിദഗ്ധ സംഘം സേനയിൽ ഇപ്പോൾ നിലവിൽ ബ്രിട്ടനുണ്ട്.