ഒരേ സമയം നാല് ഫോണുകളിൽ; പുതിയ രൂപവും, ഭാവുമായി വാട്‌സാപ്പ്
കാലിഫോർണിയ: ഈ വർഷത്തെ ഏറ്റവും ആകർഷണമായ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്‌സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചര്‍. പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പ്രത്യേകതയുള്ളതാകുന്നതും. പുതിയ ഫീച്ചറില്‍ ഒരേ നമ്പര്‍ ഉപയോഗിച്ച് തന്നെ കൂടുതല്‍ മൊബൈലുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും.
ഐ.ഒ.എസ് വെര്‍ഷനില്‍ ഇത് വിജയമായി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ കൂടി ലഭ്യമാകും.