വാട്ട്സ് ആപ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത: ചാറ്റുകൾ ഇനി എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യാം

0 2,205

വാട്ട്സ് ആപ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത: ചാറ്റുകൾ ഇനി എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യാം

ചാറ്റുകൾ എന്നെന്നേക്കുമായി നിശബ്ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കുന്നതായി വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. IOS, Android ബീറ്റ അപ്ലിക്കേഷനിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുതിയ സവിശേഷത വാട്ട്‌സ്ആപ്പ് പരീക്ഷിച്ചു വരികയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഒരു പ്രത്യേക ചാറ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ വരുന്ന ‘നോട്ടിഫിക്കേഷനുകള്‍’ ഒഴിവാക്കി നിര്‍ത്തുവാന്‍ ഈ പുതിയ സവിശേഷത നിങ്ങളെ സഹായിക്കും. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാതിരിക്കാന്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുളള സംവിധാനം നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

നമുക്ക് ഗ്രൂപ്പ് വിട്ട് പോകാനാകാത്ത ഘട്ടത്തിലും നിരന്തരം ശല്യം ആയി തോന്നുന്ന ഗ്രൂപ്പുകളിലെ മെസേജുകള്‍ കാണാതിരിക്കാനും ഗ്രൂപ്പ് മെസേജുകള്‍ എന്നെന്നേക്കും മ്യൂട്ട് ചെയ്യാനാണ് പുതിയ സവിശേഷതയിലൂടെ സാധിക്കുക. ഇതുവഴി ഗ്രൂപ്പ് മ്യൂട്ട് ചെയ്താൽ നിങ്ങൾ പിന്നീട് അത് മാറ്റുന്നത് വരെ ഗ്രൂപ്പ് പ്രവർത്തനങ്ങ തുടരുമെങ്കിലും അതിന്റെ അറിയിപ്പുകളുടെ ശല്യത്തിൽ നിന്നും നാം ഒഴിഞ്ഞിരിക്കും. അപ്രധാനമായ ഗ്രൂപ്പുകൾ എന്ന് തോന്നുവയെ മാറ്റി നിർത്താൻ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോവേണ്ടതില്ല. മ്യൂട്ട് ചെയ്ത ഗ്രൂപ്പ് ചാറ്റുകളിൽ നിന്നും പിന്നീട് നോട്ടിഫിക്കേഷനുകൾ ലഭിക്കില്ല.

പുതിയ സവിശേഷത ഉള്‍പ്പെടുത്തുമ്പോള്‍ എട്ട് മണിക്കൂര്‍, ഒരാഴ്ച എന്നീ ഒപ്ഷനുകള്‍ക്ക് പിന്നാലെ ‘ആള്‍വേയ്‌സ്’ എന്ന ഓപ്ഷനായാണ് സ്ഥിരമായി മ്യൂട്ട് ചെയ്യാനുളള ഓപ്ഷനുളളത്.

‘എല്ലായ്പ്പോഴും’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഒരു പ്രത്യേക കോണ്‍ടാക്റ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ അറിയിപ്പുകള്‍ ശാശ്വതമായി മ്യൂട്ട് ചെയ്തതിനു ശേഷവും, ആ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ്‌ആപ്പില്‍ ദൃശ്യമാകുന്നതും തുടരും.

You might also like
Comments
Loading...