വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതാ നയങ്ങള്‍ പരിഷ്‌കരിക്കുന്നു: അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

0 775

കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകിട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. “വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍ , ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ഇതിലുള്‍പ്പെടും”.

അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക. നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയൂ.

You might also like
Comments
Loading...