അനുഭവ സാക്ഷ്യം | ബിബിൻ

0 2,777

പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം

എന്റെ പേര് ബിബിൻ  ചില മാസങ്ങൾക്കു മുൻപ് (12/10/2017) പത്തനംതിട്ടയിൽ ജോലിക്ക് ഇടയിൽ വച്ചു 11 kv ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയും 3മാസക്കാലം കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വളരെ സീരിയസ് നിലയിൽ ചികിത്സയിൽ ആയിരുന്നു ഇതിനു ഇടയിൽ 3ഓപ്പറേഷൻ വേണ്ടി വന്നു ആദ്യത്തെ ഓപ്പറേഷന് കേറ്റുമ്പോൾ 99%ഒരു പ്രതീക്ഷയും വേണ്ടന്നും maximum try ചെയ്യാം അല്ലങ്കിൽ തോളിനോട് ചേർത്ത് കൈ മുറിച്ചു മാറ്റേണ്ടി വരും എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത് അവിടെയും ദൈവം എന്നെ അതിശയകരമായി വിടുവിച്ചു
ഒരു ക്രിസ്തിയ കുടുംബത്തിൽ ജനിച്ച ഞാൻ മാതാപിതാക്കളും സഹോദരങ്ങളും
ദൈവസന്നിധിയിൽ നിൽക്കുമ്പോളും വിശ്യാസം ഉണ്ടങ്കിൽ പോലും പിന്മാറ്റത്തിൽ ആയിരുന്നു ഞായറാഴ്ചകളിൽ പ്രാർത്ഥനക്കു പോലും പോവാതെ കൂട്ടുകൂടി നടക്കുകയും
ഞാറാഴ്ചകളിൽ ജോലിക്ക് പോകുകയും ചെയ്തിരുന്നു ഈ അപകടം നടക്കുന്നതും ഞാറാഴ്ച ആയിരുന്നു
കൂട്ടുകുടിയും കള്ളുകുടിച്ചും നാട്ടുകാർക്കും വീട്ടുകാർക്കും തലവേദനയായി നടന്ന എന്നെ ചെറിയ ശിക്ഷ നൽകി ദൈവസന്നിധിയിൽ കൊണ്ടുവന്നു ഇന്നു അതിലും സന്തോഷം അനുഭവിക്കുന്നു
ഇന്നു കൈ ഇങ്ങനെ ആയതിൽ വിഷമം തോന്നിയിട്ടില്ല ഒരിക്കലും തോന്നുകയും ഇല്ല അതിലും ഇരട്ടിയായി ജീവിതത്തിൽ സന്തോഷം ഇന്നു അറിയുന്നു
ഒരുപാട് വേദന സഹിച്ചു കിടന്നപ്പോൾ ദൈവ വചനങ്ങൾ വായിക്കുന്നുവാനും പ്രാർത്ഥിക്കുവാനും കഴിഞ്ഞു അന്ന് ആ കിടക്കയിൽ കിടന്നു എടുത്ത തീരുമാനം ആയിരുന്നു എഴുനേറ്റു നടക്കാൻ ആവുന്ന സമയം മുതൽ ദൈവത്തിനായി ഇനി ജീവിക്കണം എന്ന ഉറച്ച തീരുമാനം എടുത്തു പ്രാർത്ഥന കേട്ട ദൈവം വിടുവിച്ചു വീട്ടുകാർ കൂട്ടുകാർ ഒരുപാട് ആൾക്കാർ വിഷമിച്ചു സഹോദരങ്ങൾ അറിയാവുന്നവർ കൂടെ ജോലി ചെയ്തവർ അങ്ങനെ ഒരുപാട് ആളുകൾ
വീണ്ടും കുറച്ചു മാസങ്ങൾക് മുൻപ് ഇനി ഒരിക്കലും ഒരു വാഹനവും ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ഥാനത്തു ദൈവം വീണ്ടും പഴയപോലെ വാഹനങ്ങൾ ഓടിക്കുവാൻ ദൈവം വിടുവിച്ചു
അനേകം പാസ്റ്റർമാർ വിശ്യാസികൾ ദൈവമക്കൾ എല്ലാവരുടെയും പ്രാർത്ഥന മുകാന്തരം ദൈവം എന്നെ അത്ഭുതകരമായി വിടുവിച്ചു. പ്രാർത്ഥന ഒന്നു കൊണ്ടുമാത്രം ആയിരുന്നു
ഇങ്ങനെ ഈ ലോകത്തിൽ നിന്നും മാറ്റപ്പെടാതെ ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ ജീവിക്കുന്ന സാക്ഷി ആയി നിൽക്കാൻ ദൈവം രെക്ഷിച്ചു
അതിശയകരമായി ദൈവം കാത്തു പരിപാലിച്ചു

Download ShalomBeats Radio 

Android App  | IOS App 

26/5/2018
കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു രെക്ഷിക്കപെട്ടു ജലത്തിൽ #സ്നാനം ഏൽക്കുവാൻ ദൈവം എനിക്ക് ജീവിതത്തിൽ ദാനമായി തന്നു
“ആർക്കും വർണ്ണിച്ചു കൂടാത്ത സ്വർഗ്ഗസന്തോഷ മാർഗത്തിൽ ആക്കിയല്ലോ നീ ”
ലോകത്തിൽ നിന്നും മാറ്റപ്പെടാവുന്ന സ്ഥാനത്തു പുതു ജീവൻ നൽകി യേശുക്രിസ്തു വിടുവിച്ചു ഇന്നു ഒരു സാക്ഷി ആയി നിൽക്കുന്നു
ദൈവം വിടുവിച്ചു.. എന്നെ രക്ഷിച്ച ദൈവം നിങ്ങളെയും വിടുവിക്കും പാപത്തിന്റെ വഴികൾ വിട്ട് ദൈവ സന്നിധിയിൽ വരുവിൻ മറ്റൊരുവനിലും രക്ഷയില്ല ….
നിങ്ങളെയും ഈ യേശുവിന്റെ സ്നേഹത്തിലേക്ക്‌ ക്ഷണിക്കുന്നു….

You might also like
Comments
Loading...