ചെറു ചിന്ത | ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ?

0 1,255

ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ? – Sis. Lindamol Essa

ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് വ്യത്യസ്ത കഴിവുകളും താലന്തുകളും നല്‍കിക്കൊണ്ടാണ്. എന്നാല്‍, പലപ്പോഴും ആ
യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ മനുഷ്യബുദ്ധി അവനെ അനുവദിക്കാറില്ല. മാതാപിതാക്കള്‍ ചെറുപ്പം മുതലേ കുട്ടികലുടെ കഴിവുകളെ സമപ്രായക്കാരയ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യു
മ്പോള്‍ കുഞ്ഞുമനസ്സുകളിലുണ്ടാവുന്ന മുറിവുകള്‍ അവരുടെ അന്തര്‍ലീനമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമാകുകയും അവര്‍ തങ്ങളില്‍തന്നെ ഒതുങ്ങിപോവുകയും ചെയ്യുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് നമ്മില്‍ ദൈവം
നല്‍കിയിരിക്കുന്ന കഴിവുകളും താലന്തുകളും മറ്റുള്ളവരുമായി
താരതമ്യം ചെയ്യാനല്ല മറിച്ച് അത് ദൈവനാമ മഹത്വത്തിനുവേണ്ടി
എത്രമാത്രം വ്യാപാരം ചെയ്യുന്നുവെന്നുള്ളതാണ്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പെ ദൈവം നമ്മെ കാണുകയും നമുക്കുവേണ്ടിയുള്ള അവിടുത്തെ പദ്ധതി (ഹിതം) നിര്‍ണ്ണയിക്പ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന സത്യം നാ വിസ്മരിച്ചുകൂടാ. യാക്കോബ് 1:17ല്‍ ഇപ്രകാരം കാണുന്നു. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍ നിന്നും വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നും ഇറങ്ങിവരുന്നു. അതിനാല്‍ ദൈവം നമുക്കു നല്‍കുന്ന ഓരോ കഴിവുകളുടേയും പ്രാധാന്യത നാം മനസ്സിലാക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്താല്‍മാത്രമേ അത് ദൈവത്തിനു പ്രസാദകരമാകുകയുള്ളൂ എന്നത് വളരെ വ്യക്തമാണ്. ഒരുപക്ഷേ നാം ആഗ്രഹിക്കുന്ന കഴിവുകളോ താലന്തുകളോ ആയിരിക്കുകയില്ല ദൈവം നമുക്ക് നല്‍കിയിട്ടുള്ളത്. എന്തെന്നാല്‍ നമുക്ക് ഏതില്‍ പ്രയോജനപ്പെടാം എന്നുള്ളത് നന്നായറിയുന്ന ദൈവമാണ് നമ്മുടെ സൃഷ്ടിതാവ്. ചിലര്‍ക്ക് പാടുവാന്‍ കഴിവുള്ളപ്പോള്‍ മറ്റുചിലര്‍ക്ക് പ്രാര്‍ത്ഥിപ്പാനോ, സഹായിപ്പാനോ അല്ലെങ്കില്‍ വചനം സംസാരിപ്പാനോ ആയിരിക്കാം വരം നല്‍കിയിരിക്കുന്നത്. ആരേയും ദൈവം ഒരു ശൂന്യപാത്രമായി ഭൂമിയിലേക്ക് അയച്ചിട്ടില്ല എന്നുള്ളത് തിരിച്ചറിയേണ്ട വസ്തുതയാണ്. ഉദാഹരണത്തിനു ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയില്‍ പോലും ആശ്ചര്യപ്പെടുത്തുന്ന കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ പരിശീലനത്തിനു കഴിയുമെന്ന് ലോകം തെളിയിക്കുമ്പോള്‍ ദൈവമക്കളാകുന്ന നാം നമ്മുടെ താലന്തുകളെ വളര്‍ത്തിയെടുക്കുന്നതിന് എത്രമാത്രം ഉത്തരവാദിത്വത്തോടെ ആയിരിക്കുന്നു എന്നു ചിന്തിക്കേ
ണ്ടതുണ്ട്. മത്തായി 25:14 മുതല്‍ 30 വരെ നാം വായിക്കുമ്പോള്‍
വളരെ സുപരിചിതമായ താലന്തുകളുടെ ഉപമ നമ്മെ പഠിപ്പിക്കുന്നത് വ്യാപാരം ചെയ്യാത്ത ദാസന്റെ താലന്ത് നന്നായി വ്യാപാരം ചെയ്ത ദാസനു കൊടുക്കുകയും പിന്നീട് മടിയനായ
ദാസനെ ഇരുട്ടിലേക്ക് തള്ളിയിടുകയും ചെയ്തു എന്നുള്ളതാണ്. അതിനാല്‍ നാം ഓരോരുത്തരും നമ്മുടെ കഴിവുകളും താലന്തുകളും വ്യാപാരം ചെയ്യുവാന്‍ ഉത്സാഹികളായിരിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു. 1 പത്രോസ് 4:10 ഇപ്രകാരം പറയുന്നു. ഓരോരുത്തനും വരം ലഭിച്ചതുപോലെ ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെകൊണ്ട് അന്യോനം ശുശ്രൂഷിപ്പിന്‍. പ്രിയ ദൈവമക്കളെ പ്രതിഫലം നല്‍കുന്ന നാളില്‍ ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ നമുക്കുള്ള ഓഹരിയെ
പ്രാപിപ്പാന്‍ നമ്മുടെ താലന്തുകലെ വിശ്വസ്തതയോടെ വ്യാപാരം ചെയ്യുന്നവരായിരിപ്പാന്‍ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ആമേന്‍.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...