പ്രതിദിന ചിന്തകള്‍ | മനസ്സു പുതുക്കി രൂപാന്തരപ്പെടുക | പാ. ബാബു പയറ്റനാൽ

0 1,012

മനസ്സു പുതുക്കി രൂപാന്തരപ്പെടുക

ജീവിതത്തിൽ ഒരിക്കലെങ്കിലും മനോനില തെറ്റിപോകാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടാകില്ല. മനുഷ്യരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട് എന്ന് എഴുതപ്പെട്ടിരിക്കുന്നു. സഭാ. 9:3 മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

Download ShalomBeats Radio 

Android App  | IOS App 

മനുഷ്യ ശരീരത്തെ ബാധിക്കുന്ന 320 ൽ കൂടുതൽ ചെറുതും വലുതുമായ ശാരീരിക രോഗങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു. എല്ലാ രോഗത്തിനും അതിൻറ പേരുകളും ഉണ്ട്. ശാരീരികമായ വേദന അനുഭവപ്പെടുന്നതിലൂടെയാണ് നാം സാധാരണയായി ശാരീരിക രോഗങ്ങൾ തിരിച്ചറിയുന്നത്. വേദനയുണ്ടാക്കാത്ത രോഗങ്ങൾ വളരെ അപകടകാരികളാണ്.

ചെറുതും വലതുമായ 200 ലധികം മാനസികരോഗങ്ങളുണ്ട് എന്ന് മനശാസ്ത്രം പറയുന്നു. ചിന്തയിലും പെരുമാറ്റത്തിലും വലിയ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു രോഗമാണ് മാനസിക അസ്ഥിരത. അതിന്റെ ഫലമായി ജീവിതത്തിലെ സാധാരണ ആവശ്യങ്ങളും ദിനചര്യകളും നേരിടാൻ കഴിയുന്നില്ല.
മാനസികരോഗത്തിന്റെ ഫലങ്ങൾ താൽക്കാലികമോ നീണ്ടുനിൽക്കുന്നതോ ആകാം. ഒരാൾക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ മാനസികാരോഗ്യ തകരാറുകൾ ഉണ്ടാകാം.

മാനസിക വൈകല്യങ്ങൾ അപൂർവമാണെന്നും “മറ്റൊരാൾക്ക് സംഭവിക്കുന്നതാണെന്നും” പെതുവെ എല്ലാവരും വിശ്വസിക്കുന്നു. വാസ്തവത്തിൽ, മാനസിക വൈകല്യങ്ങൾ, മാനസികാരോഗ്യ തകരാറുകൾ സാധാരണവും വ്യാപകവുമാണ് എന്ന നഗ്നസത്യം ആരും തന്നെ കാര്യമായി പരിഗണിക്കുന്നില്ല.

സാധാരണയായി മാനസിക അസ്വസ്തത ഉണ്ടാകുന്നത് മാനസികവും ശാരീരികവുമായ പല കാരണങ്ങളാൽ ആണെന്ന് മനശാസ്ത്രം പഠിപ്പിക്കുന്നു.

1.പാരമ്പര്യ മാനസികരോഗങ്ങൾ

പാരമ്പര്യ മാനസികരോഗങ്ങൾ, പൊതുവേ, പലതരം ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണെന്ന് കരുതപ്പെടുന്നു. ജനനത്തിനു മുമ്പുള്ള പാരിസ്ഥിതിക ഇടപെടലുകൾ, ഗർഭപാത്രത്തിലായിരിക്കുമ്പോൾ സംഭവിച്ച പാരിസ്ഥിതിക സമ്മർദ്ദങ്ങൾ, വിഷവസ്തുക്കൾ, മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് എന്നിവ മാനസികരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

  1. തലച്ചോറിന്റെ പ്രവർത്തന വൈകല്ല്യം.

തലച്ചോറിന്റെയും ശരീരത്തിൻറെയും മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന സ്വാഭാവികമായും ഉണ്ടാകുന്ന മസ്തിഷ്ക രാസവസ്തുക്കളാണ് ന്യൂറോ ട്രാൻസ്മിറ്ററുകൾ. ഈ രാസവസ്തുക്കൾ ഉൾപ്പെടുന്ന ന്യൂറൽ നെറ്റ്‌വർക്കുകൾ ദുർബലമാകുമ്പോൾ, നാഡീവ്യവസ്ഥയുടെയും പ്രവർത്തനം മാറുന്നു, ഇത് വിഷാദരോഗത്തിനും മറ്റ് വൈകാരിക വൈകല്യങ്ങൾക്കും കാരണമാകുന്നു.

3.സമ്മർദ്ദകരമായ ജീവിത സാഹചര്യങ്ങൾ,
സാമ്പത്തിക പ്രശ്‌നങ്ങൾ, പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കിൽ വിവാഹമോചനം

  1. സാമൂഹിക പ്രശ്നങ്ങൾ.
    ദുരുപയോഗത്തിന്റെയോ അവഗണനയുടെയോ ബാല്യകാല ചരിത്രം, കുറച്ച് ചങ്ങാതിമാർ‌ അല്ലെങ്കിൽ‌ ആരോഗ്യകരമായ കുറച്ച് ബന്ധങ്ങൾ‌.
  2. ശാരീരിക രോഗങ്ങൾ, അപകടങ്ങൾ.
    പ്രമേഹം പോലുള്ള ഒരു വിട്ടുമാറാത്ത രോഗാവസ്ഥ, തലച്ചോറിന്റെ പരിക്ക്, ചില മരുന്നുകളുടെ ഉപയോഗം.
  3. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങൾ.

മനശാസ്ത്രപ്രകാരം മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

  1. എപ്പോഴും സങ്കടമോ, പരാതിയോ, ഒന്നിലും സംതൃപ്തിയില്ലാതെ സംസാരിക്കുക പ്രവർത്തിക്കുക.
  2. ആശയക്കുഴപ്പത്തിലായ ചിന്ത. യുക്തിസഹജമല്ലാത്ത വിചിത്ര ചിന്തകൾ.
  3. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാകുക.
  4. അമിതമായ ഭയം, വേവലാതി.
  5. കുറ്റബോധത്തിന്റെ കൂടെക്കൂടെയുള്ള വികാരപ്രകടനങ്ങൾ.
  6. സുഹൃത്തുക്കളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയൽ.
  7. കാര്യമായ ക്ഷീണം, കുറഞ്ഞ ഈർജ്ജം, ഇറക്കക്കുറവ്, അനാവശ്യ ഉറക്കം.
  8. യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുക,വ്യാമോഹങ്ങൾ.
  9. മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം. പുകവലി.
  10. അമിതമായ കോപം, ശത്രുത, അക്രമം.( സൈക്കോപാത്ത്)
  11. ആത്മഹത്യാ പ്രവണത. സ്വയം പീഢ.
  12. ചികിൽസിച്ചിട്ടും സുഖപ്പെടാത്ത വിശദീകരിക്കാനാകാത്ത വേദനകൾ, ചിലപ്പോൾ വയറുവേദന, നടുവേദന, തലവേദന.
  13. അധികാരത്തിലുള്ളവർക്ക് അധികാരത്തിന്റെ ധിക്കാരം, അധികാര ദുർവിനിയോഗം.
  14. തീവ്രമായ ഭയം,
    നീണ്ടുനിൽക്കുന്ന നെഗറ്റീവ് മാനസികാവസ്ഥ, പലപ്പോഴും മോശം വിശപ്പ്.
  15. ഇല്ലാത്ത കാര്യങ്ങൾ ദർശനമായി കാണുകയോ കേൾക്കുകയോ ചെയ്യുക. (ഹല്ലൂസിനേഷൻ)
  16. വിശ്വസനീയമായി കെട്ടുകഥകൾ, വ്യാജവാർത്ത, ഉണ്ടാക്കി പ്രചരിപ്പിക്കുക. (പരദൂഷണം)
    മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുക, (മിത്തോമാനിയ) ഇപ്പോൾ പലരും ഇതിനായി സോഷ്യൽമീഡിയയാണ് ഉപയോഗിക്കുന്നത്.
  17. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് നിസ്സാര പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണ മാക്കുക (ഹൈപ്പർ ആക്റ്റിവിറ്റി)
  18. അധികാരത്തോട് നിരന്തരമായ അനുസരണക്കേട്, യുക്തിഹീന വിമർശനം അല്ലെങ്കിൽ ആക്രമണം.
  19. വസ്ത്രം ധരിക്കുന്നതിനോട് അലർജി. അല്പവസ്ത്രധാരണം.
  20. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക.

21.സത്യസന്ധത ഇല്ലായ്മ്മ, കള്ളം പറച്ചിൽ, മോഷണം, നശീകരണം.

  1. മരണത്തെക്കുറിച്ചുള്ള ചിന്തകളും,
    കോപത്തിന്റെ പതിവ് പൊട്ടിത്തെറി, ചീത്തവിളി.

എന്താണ് പ്രശ്ന പരിഹാരമാർഗ്ഗങ്ങൾ?
ഒരാൾ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആശങ്കകളെക്കുറിച്ച് അയാളോട് തുറന്നതും സത്യസന്ധവുമായ ചർച്ച നടത്തുക.( ചിലപ്പോൾ രോഗി കായികമായി പ്രതികരിക്കും! നിങ്ങളെ അംഗീകരിക്കുകയുമില്ല.) എങ്കിലും എല്ലാം സഹിക്കുക, ക്ഷമിക്കുക, പരിചരിക്കുക… മാനസീക രോഗവിദഗ്ദന്റെ പരിചരണം നേടാൻ പ്രോത്സാഹനവും പിന്തുണയും നൽകുക.

മാനസികരോഗമുള്ള വ്യക്തി കുടുംബജീവിതത്തിന്റെ താളം തെറ്റിയ താരാട്ട് ആകുന്നത് സാധാരണമാണ്. ഇത് സംഭവിക്കുമ്പോൾ, കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അവഗണനയോ നീരസമോ തോന്നാം. മാനസിക ദൗർബല്ലമുള്ളവരെ കണ്ടെത്തി അവരോട് മൽസരിക്കാതെ അവരെ രോഗിയായി കണ്ടു കൊണ്ട് അവരെ സ്നേഹിക്കുക്കയും, അവരോട് ക്ഷമിക്കുകയും, അവരെ കരുതുകയും ചെയ്താൽ ദൈവസ്നേഹം ദൈവകൃപയായി നമ്മിൽ വ്യാപരിച്ച് നാം നല്ല സഹനശക്തിയുള്ളവരായിത്തീരും.
വീണ്ടെടുക്കലിന് പ്രത്യാശയുണ്ടെന്നും ചികിത്സയിലൂടെ മാനസികരോഗമുള്ള പലരും ക്രിയാത്മകമായ പുതുജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും ഓർമ്മിക്കേണ്ടതാണ്.

മനസ്സു കുരുടാകുന്ന മാനസികാവസ്ഥയാണ് ഭ്രാന്ത്, ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരം ഈ ലോകത്തിന്റെ ദൈവമായ പിശാചിന്റേതാണ്.
2 കൊരി.4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

ദൈവത്തിൽ ആശ്രയിച്ചാൽ ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ ദൈവം സൗഖ്യമാക്കുന്നു എന്ന് വചനം പറയുന്നു. സങ്കീ.34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീ.147:3 മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറ വചനത്താലും വരുന്നു. ആകയാൽ ഈ ലോകത്തിന് അനുരൂപ രാകാതെ ദൈവവചനം പഠിക്കുവാനും, പങ്കുവെക്കുവാനും, സ്തോത്ര, സ്തുതി ആരാധന – ആത്മീയ ഗാനങ്ങളാലും നാം ദിനംതോറും മനസ്സ് പുതുക്കി രൂപാന്തരപ്പെടണമെന്നതാണ് ദൈവഹിതം. റോമ.12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

You might also like
Comments
Loading...