ഇന്ന് ലോക ഭക്ഷ്യ ദിനം

0 1,083

ലോക ഭക്ഷ്യ ദിനം

Download ShalomBeats Radio 

Android App  | IOS App 

ഇന്ന് ലോക ഭക്ഷ്യ ദിനം. ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (F.A.O) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day : W.F.D ) ആയി ആചരിക്കുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ (2020) മുദ്രാവാക്യം “ആരോഗ്യകരമായി വളരുക,ഒരുമിച്ചു നിലനില്ക്കുക” എന്നതാണ്. ആഗോളതലത്തിൽ ഏകദേശം 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌. നമ്മുടെ ഈ ചെറിയ ലോകത്തിൽ ഏകദേശം 90 കോടിക്ക് മുകളിളാണ് ജനങ്ങളാണ് ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് പല കണക്കുകൾ പുറത്ത് വരുന്നത്. ലോകത്താകമാനം ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്.നമ്മുടെ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.ലോകത്ത് ഏഴിലൊരാള്‍ പട്ടിണി നേരിടുന്നുണ്ട് എന്നാണ് കണക്കുകള്‍.ഭക്ഷണം പാഴാക്കി കളയുന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ദാരിദ്ര്യത്തെ ഒരൊറ്റ നിർവചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യഥാർത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗം വേണമെന്ന് ഈ സംഘം നിർദേശിക്കുന്നു.

വിശപ്പ്‌ വാഴുന്നിടത്ത്‌ സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒന്നും വിലപ്പോകുകയുമില്ല’ – പ്രശസ്‌ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകളാണ് ഇവ. പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ സമിതി വിലയിരുത്തിയിരുന്നുണ്ട്.

ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ലോക ഭക്ഷ്യ ദിനം ലക്ഷ്യമാക്കുന്നത്.

You might also like
Comments
Loading...