Sign in
Sign in
Recover your password.
A password will be e-mailed to you.
കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവൻഷനായ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ‘ഫെയ്ത്ത് ഹോം’ ജംങ്ഷൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി 7 ന് (ബുധൻ) വൈകിട്ട് മൂന്ന് മണിക്ക് ശുഭ്രവസ്തധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ കൺവൻഷന് തുടക്കമാകും.
ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം , വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച മൂന്നിന് യുവജന സമ്മേളനവും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 39 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും ഉണ്ടായിരിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സഭയുടെ ചീഫ് പാസ്റ്റർമാരും, സീനിയർ സെൻറർ പാസ്റ്റർമാരും കൺവൻഷനിൽ പ്രസംഗിക്കും. സമാപന ദിവസം ഞായർ വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി ജനുവരി 26 ന് കൊട്ടാരക്കര സെന്ററിന്റെ കീഴിലുള്ള പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന പ്രത്യേക ഉപവാസ പ്രാർഥന നടക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
12-ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര , നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസ്രേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.
കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ചെയ്ത് വരുന്നതായി മിഷൻ പ്രവർത്തകർ അറിയിച്ചു.
കൊല്ലവർഷം 1105 -ൽ പെന്തെക്കോസ്ത് മിഷൻ പ്രവർത്തനം കൊല്ലം ജില്ലയിൽ ആരംഭിക്കുകയും 1110 – ൽ കൊട്ടാരക്കരയിൽ ഫെയ്ത്ത് ഹോം സ്ഥാപിക്കുകയും ചെയ്തു. 1934 മുതൽ ആരംഭമായ കൊട്ടാരക്കര സെന്റർ കൺവൻഷൻ ഇന്ന് 84 – മത് സാർവ്വദേശീയ കൺവൻഷനും കേരളത്തിലെ പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമവുമാണ്.
1924-ൽ ശ്രീലങ്കയിൽ മലയാളിയായ പാസ്റ്റർ. പോൾ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് ലോകത്തിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളിൽ ഒന്നായി വളർന്നു കഴിഞ്ഞ ദി പെന്തെക്കോസ്ത് മിഷൻ’ .
ലോകത്തിൽ 65-ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും , ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും , അമേരിക്കയിൽ ന്യൂ യാർക്കിലുമാണ്. സഭാ ചീഫ് പാസ്റ്റർ. എൻ. സ്റ്റീഫൻ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ഏബ്രഹാം മാത്യൂ , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്.
You might also like
Comments