യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി.

0 547

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / ti വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഏപ്രിൽ 23 ചൊവ്വാഴ്ച്ച തന്റെ സുഹൃത്തും അദ്ദേഹത്തിന്റെ കുടുംബവുമൊത്ത് കാറിൽ കവൻട്രി എന്ന സ്ഥലത്ത് നിന്നും മീറ്റിംഗിനായി മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യവേ ഇവർ സഞ്ചരിച്ചിരുന്ന കാർ or ഹെവി ട്രക്കുമായി കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെവി ട്രക്ക് ഇവരുടെ കാറിന്റെ മുകളിലൂടെ കയറിയിറങ്ങി. കാർ പൂർണ്ണമായി തകർന്നുവെങ്കിലും കാറിൽ യാത്ര ചെയ്ത അഞ്ച് പേരിൽ ഒരാൾക്ക് ഒഴികെ മറ്റാർക്കും പരിക്കേൽക്കാതെ ദൈവം കാത്ത് സൂക്ഷിച്ചു. രക്ഷിക്കാനെത്തിയവർ കാറിൽ ജീവനോടിരിക്കുന്ന അപകടത്തിൽ പെട്ടവരെ കണ്ട് അത്ഭുതപ്പെട്ടു.

മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണത്തിൽ നിന്നും നീക്ക് പോക്കുണ്ടാക്കി യാതൊരു പരിക്കും കൂടാതെ തന്നെയും കൂടെ ഉണ്ടായിരുന്നവരെയും സംരക്ഷിച്ച സർവ്വശക്തനായ ദൈവത്തിന്റെ വിടുതലിനെ ഓർത്ത് നന്ദി അർപ്പിക്കുകയാണെന്നും ഒട്ടനവധി പേരുടെ പ്രാർത്ഥനയാണ് ഇതിന് പിന്നിലെന്നും കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...