പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു.
ഐ. എ. ജി. യുകെ & യൂറോപ്പിന്റെ കീഴിലുള്ള പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു.
യു കെ : കഴിഞ്ഞ പതിനെട്ടു വർഷമായി പ്രസ്റ്റനിൽ കർത്തൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ച് സ്വന്തമായി പുതിയ ആരാധന മന്ദിരം വാങ്ങി . ഇംഗ്ലണ്ടിലെ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന സെന്റ് മോണിക്ക ചർച്ചാണ് വിലയ്ക്ക് വാങ്ങിയത്. ഏകദേശം 6000ത്തിനു മുകളിൽ സ്ക്വയർ ഫീറ്റ് ബിൽഡിംഗിൽ 500 ഓളം സീറ്റ് കപ്പാസിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന ഈ സ്ഥാപനം പ്രസ്റ്റൺ -ബ്ലാക്ക്പൂൾ റോഡിൽ സ്ഥിതി ചെയ്യുന്നത്. നിലവിൽ വാങ്ങിയ കെട്ടിടം അത്യാധുനിക രീതിയിൽ നവീകരിച്ച് എത്രയും പെട്ടെന്ന് ആരാധനയോഗ്യം ആക്കാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
നിരന്തരമായുള്ള പ്രാർത്ഥനയും അകമഴിഞ്ഞ സഹായങ്ങളും സഹകരണവും നൽകിയ വിശ്വാസ സമൂഹത്തോടും ഉള്ള നന്ദിയും അറിയിക്കുന്നതായും ഇംഗ്ലണ്ടിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മീയ അനുഭവങ്ങൾ തിരികെ പിടിക്കുവാനും സുവിശേഷ പ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഈ ദേശത്തെ പ്രവർത്തനങ്ങൾ അനുഗ്രഹം ആകുന്നതിനും ദൈവജനത്തിൻ്റെ പ്രത്യേക പ്രാർത്ഥന ചോദിക്കുന്നതായും സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് അറിയിച്ചു
Download ShalomBeats Radio
Android App | IOS App
![This image has an empty alt attribute; its file name is 123-1024x478.jpg](https://www.shalomdhwani.com/wp-content/uploads/2024/05/image.jpeg)