ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12 -മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 ഇന്ന് മുതൽ

0 412

പ്രസ്റ്റൺ : (യുകെ) യിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12- മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്നു . ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം ഉദ്ഘാടനം നിർവഹിക്കും.


ഈ ദിവസങ്ങളിൽ അനുഗ്രഹീത വചന പ്രഭാഷകൻ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. സി. ചെറിയാൻ ദൈവ വചനം പ്രസംഗിക്കും. ബ്രദർ ഷാജി ജോസഫ് ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. സിസ്റ്റർ പ്രിൻസി വിൽ‌സൺ യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനും വിക്ടറി വർഷിപ്പ് സെന്റർ ചർച്ച് ക്വയർ ഓക്‌സ്‌ഫോർഡ് യുവജനങ്ങൾക്കായുള്ള ആരാധന നിർവഹിക്കും ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന കൺവെൻഷൻ, ജൂൺ 9 ഞായർ 1 മണിക്ക് പൊതു ആരാധനയോടെ അവസാനിക്കും
ദൈവസഭയുടെ അനുഗ്രഹീത ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷക്കരോടൊപ്പം യുകെയിലെ
മുൻ നിരയിലുള്ള ദൈവദാസന്മാരും മീറ്റിംഗുകളിൽ ശുശ്രുഷിക്കുന്നതാണ്. എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. മീറ്റിംഗുകളുടെ അനുഗ്രഹത്തിനായി നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നു.

വിക്ടറി മീഡിയ ടീവിയിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
വാർത്ത : പോൾസൺ ഇടയത്ത്

You might also like
Comments
Loading...