ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപ്തി.

0 383

യുകെ:ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആതിഥേയത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച് നടത്തപെട്ടു. റെവ. ഡോ. ജോ കുര്യൻ പ്രാത്ഥിച്ചു സമർപ്പിച്ച ഈ യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകരായ പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) പാസ്റ്റർ ബാബു ചെറിയാൻ (കേരള) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു

വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും, ഉച്ചക്ക് 2മണിക്കും, വൈകിട്ട് 5:30നും പൊതുയോഗങ്ങൾ നടത്തപെട്ടു.

Download ShalomBeats Radio 

Android App  | IOS App 

വിവിധ സെഷ്ണുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളണം, മാതാപിതാക്കൾ ക്കുള്ള സെമിനാറും, 2023 സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനവും, 26 തിയതി വെള്ളിയാഴ്ച രാവിലെ സൺ‌ഡേ സ്കൂൾ, വൈ. പി. ഇ. യുടെ നേതൃത്വത്തിൽ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ് മത്സരം നടത്തപെടുകയും ചെയ്തു.

കോൺഫറൻസിനോട് അനുബന്ധിച്ചുള്ള പ്രതിനിധി യോഗത്തിൽ അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ദൈവഹിതമായാൽ 18 മത് നഷ്ണൽ കോൺഫറൻസ് 2025 ജൂലൈ 25,26,27 (വെള്ളി, ശനി, ഞായർ) തിയതികളിൽ ടെൽഫോർഡ് – ഷരോപ്പ്ഷയറിൽ (TELFORD-SHROPSHIRE)ൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

You might also like
Comments
Loading...