22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ

0 350

വാർത്ത : പോൾസൺ ഇടയത്ത്

യു ക്കെ : യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ആത്‌മീയ സംഗമമായ എം പി എ (മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ) 22മത്‌ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ചു 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. എം പി എ നാഷണൽ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ പാസ്റ്റർ ബി മോനച്ചൻ മുഖ്യ പ്രാസംഗികനായിരിക്കും. എം പി എ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകുന്നു.
യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനും നടത്തപ്പെടും. ഞായറാഴിച്ച പൊതു ആരാധനയോടെ അവസാനിക്കും

Download ShalomBeats Radio 

Android App  | IOS App 

ജനറൽ കമ്മറ്റി അംഗങ്ങളായ റവ ബിനോയ് എബ്രഹാം ( പ്രസിഡന്റ്) പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി സി സേവ്യർ (ജോ: സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.


You might also like
Comments
Loading...