ഐ എ ജി, യു കെ – യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസിന് അനുഗ്രഹീത സമാപനം.

0 716

പ്രസ്റ്റൻ: കഴിഞ്ഞ മൂന്ന് ദിനങ്ങൾ നീണ്ടു നിന്ന 16- മത് IAG UK & Europe നാഷണൽ കോൺഫറൻസ് 19 ഞായറാഴ്ച വിവിധ റീജിയണിൽ നിന്നുള്ള ദൈവജനവും ദൈവദാസന്മാരും ചേർന്നുള്ള സംയുക്ത ആരാധനയോടെ സമാപിച്ചു. ഉണർവ്വിനായുളള ദാഹം ദൈവജനത്തിനുണ്ടായിരിക്കണമെന്ന് അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ രാജേഷ് ഏലപ്പാറയും , യഹോവയുടെ ആലയം പണിയുന്നതിന് ദാവീദിനെ ദൈവം യിസ്രായേലിന്റെ പുൽപ്പുറത്തു നിന്നും തിരഞ്ഞെടുത്ത വിധങ്ങളെയും ദൈവത്തിന്റെ വാഗ്ദത്തങ്ങളെയും കുറിച്ച് റവ. ബിനോയ് ഏബ്രഹാമും ദൈവജനത്തെ വചനത്തിലൂടെ പ്രബോധിപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

IAG ക്വയറിനോടൊപ്പം ബ്രദർ മാത്യു ടി ജോൺ ആരാധനയ്ക്കു നേതൃത്വം നൽകി . UK യിലെ വ്യത്യസ്ത പട്ടണങ്ങളിൽ നിന്നുളള ദൈവദാസന്മാരുടെയും ദൈവജനത്തിന്റെയും ഒത്തുചേരൽ ഈ പ്രസ്ഥാനത്തിന്റെ പുതിയ മുഖഛായ്ക്ക് മാറ്റ് കൂട്ടുന്നതായി ദൈവജനം അനുഭവിച്ചു. നിറഞ്ഞു നിന്ന ദൈവ സാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ധന്യമായിരുന്നു ഈ വർഷത്തെ കോൺഫറൻസ്

You might also like
Comments
Loading...