ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ആഭിമുഖ്യത്തിൽ വി. ബി. എസ്

0 747

സന്ദർലാൻഡ്/ന്യൂകാസിൽ/ഡർഹാം : ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി. ബി. എസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 മണിവരെയും 19 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 4 മണിവരെയും സിറ്റി ലൈഫ് ചർച്ച് സണ്ടർലാൻ്റിൽ (SR4 7YA) വെച്ച് വി.ബി.എസ് നടത്തപെടും. ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ടു യു.കെ സമയം 5 മണിക്ക് പാസ്റ്റർ പ്രിൻസ് മാത്യു പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യും. One Plus എന്ന തീമിനെ ആസ്പദമാക്കി കുട്ടികളുടെ പ്രായമനുസരിച്ച് ബിഗിനേഴ്സ്, പ്രൈമറി,ജൂനിയേഴ്സ്, ഇന്റർമീഡിയേറ്റ്, സീനിയേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.

ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റികൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.
റാലിയോടുകൂടിയുള്ള വി.ബി. എസ് സമാപന പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്, താഴെ കാണുന്ന നമ്പറിൽ കോൺടാ്റ്റ് ചെയ്യാം.
+44 7737 188124

കൂടാതെ ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ഫേസ്ബുക്ക് പേജും, വെബ്സൈറ്റും സന്ദർശിക്കാം. (www.nlcsunderland.uk).

You might also like
Comments
Loading...