യു.കെ. ലോക്ഡൗൺ: ഒരു സഭയുടെ സ്നാന ശുശ്രൂഷ പോലീസ് തടഞ്ഞു

0 999

ലണ്ടൻ: പുതിയ കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ധിക്കരിച്ച് ഒത്തുകൂടിയെന്ന് ആരോപിച്ച് ഒരു പാസ്റ്ററെയും സഭയെയും സ്നാന ശുശ്രൂഷ നടത്തുന്നതിൽ നിന്ന് ലണ്ടൻ പോലീസ് തടഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

ലണ്ടനിന്റെ പ്രാന്തപ്രദേശമായ ഇസ്ലിംഗ്ടണിൽ ഏഞ്ചൽ ചർച്ചിലെ 30 ഓളം അംഗങ്ങൾ സ്നാന ശുശ്രൂഷയ്ക്കായി ഒത്തുകൂടിയപ്പോൾ പോലീസ് എത്തി സ്റ്റാനാർത്ഥികളും ശുശ്രൂഷകരും ഒഴികെ മറ്റാരും പ്രവേശിക്കുന്നത് തടഞ്ഞതായി ലണ്ടൻ ഈവനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അൽപസമയം കഴിഞ്ഞ് സാമൂഹികമായി അകലം പാലിച്ച് ആലയത്തിനു പുറത്ത് ഒരു മീറ്റിംഗ് നടത്താൻ പാസ്റ്റർ റെഗാൻ കിംഗിനെ പോലീസ് അനുവദിച്ചു.

യു.കെ.യിൽ വ്യക്തിപര ആത്മീക സേവനങ്ങൾ നിലവിൽ നിരോധിച്ചിരിക്കയാണ്. സഭയ്ക്കും സമൂഹത്തിനും ഈ സേവനങ്ങൾ ആവശ്യമായതിനാൽ ലോക്ക്ഡൗൺ സമയത്ത് സഭാ കൂടിവരവുകൾ തുടരുമെന്ന് നവംബർ 1 ൽ ഒരു വീഡിയോയിലൂടെ പാസ്റ്റർ കിംഗ് പറഞ്ഞിരുന്നു. “ഞങ്ങൾ കൂടുതൽ നന്മയുടെ സേവനങ്ങൾ തുടരുമെന്ന് എനിക്കുറപ്പുണ്ട്,” കിംഗ് ഞായറാഴ്ച പറഞ്ഞു. “ഇതിനെക്കാൾ വലിയ നന്മ നമുക്കു വേണ്ടി ഒരുക്കപ്പെട്ടിട്ടുണ്ട്.” പോലീസ് സാന്നിധ്യം തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇത് ഞങ്ങൾ നൽകുന്ന ഒരു അവശ്യ സേവനമാണ്”, “ഇത് ഞങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നതു സംബന്ധിച്ചുള്ളതാണ്, എന്തെന്നാൽ അങ്ങേയറ്റം ദുർബലരായ, ഭവനരഹിതരായ അല്ലെങ്കിൽ വളരെ ഒറ്റപ്പെട്ട അനുഭവത്തിലുള്ള നിരവധി ആളുകളുമായി നിങ്ങൾക്ക് സംസാരിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി സമയത്ത് സമൂഹത്തിന് ഭക്ഷണം വിതരണം ചെയ്യുന്നതിൽ ഏഞ്ചൽ ചർച്ച് സഹായിച്ചിട്ടുണ്ട്.

ഒരു പോലീസ് വക്താവ് ഈവനിംഗ് സ്റ്റാൻഡേർഡിനോട്, “കോവിഡ് -19 കാരണം ഒത്തുചേരലുകൾ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അവ ലംഘിച്ചാൽ സാമ്പത്തിക പിഴ ഈടാക്കാമെന്നും” വിശദീകരിച്ചു. ഒരു ചർച്ചയ്ക്കുശേഷം, ആലയത്തിന്റെ മുറ്റത്ത് സാമൂഹികമായി അകലം പാലിച്ചുള്ള ഒത്തുചേരൽ നടത്താൻ പാസ്റ്റർ സമ്മതിച്ചു.

ലോക്ക്ഡൗണുകൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കിംഗ് മുമ്പ് പറഞ്ഞു, “ഈ ആളുകളിൽ പലർക്കും ഭക്ഷണം ആവശ്യമാണ്, അവർക്ക് കുറച്ച് ജനങ്ങളുടെ സഹകരണം ആവശ്യമാണ്, അവർ പൂർണ്ണമായും ഒറ്റപ്പെട്ടു, അവർക്ക് അർത്ഥവത്തായ ചില പരസ്പര ഇടപെടൽ ആവശ്യമാണ്, അതിനാലാണ് ഞങ്ങൾ അങ്ങനെ ചെയ്യാൻ ശ്രമിച്ചത്,” അദ്ദേഹം പറഞ്ഞു. “ലോക്ക്ഡൗണിന് മുമ്പ് മാനസികമായി നന്നായിരുന്ന ആളുകളെ എനിക്കറിയാം, ഇപ്പോളവർ സൈക്കോസിസിന്റെ വക്കിലാണ്, അതിനുള്ള ചികിത്സയിലാണ്. എനിക്ക് നല്ല മന:സാക്ഷിയോടെ അവരെ മാറ്റിനിർത്താനോ, അവർക്ക് സൂം സാധ്യമാകാത്തപ്പോൾ സൂമിൽ പങ്കെടുക്കുക എന്ന് പറയാനോ കഴിയില്ല. അവരിൽ ചിലർക്ക് സൂം ഉപയോഗിക്കാനുള്ള മാർഗമില്ല. ഒരു ടെലിഫോൺ കോളിലൂടെ തങ്ങൾക്ക് അസുഖമാണെന്ന് വിളിച്ചുപറയുമ്പോൾ അവർക്ക് അർത്ഥവത്തായ മനുഷ്യ ഇടപെടൽ ആണ് അവർ പ്രതീക്ഷിക്കുന്നത്. “ആളുകളുടെ ആത്മീയ ആവശ്യങ്ങൾ ശാരീരികമെന്നപോലെ അത്യാവശ്യമാണ്. സൂപ്പർമാർക്കറ്റുകൾ ശരീരത്തിനായി തുറന്നിരിക്കുന്നു, എന്നാൽ ക്രിസ്തുവിൽ മാത്രം കാണപ്പെടുന്ന ആത്മാവിനുള്ള ഭക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു? ”

ഭക്ഷണം കഴിക്കാനായി മേശയ്ക്കു ചുറ്റും തടിച്ചുകൂടിയ ഒരു കുടുംബത്തിന്റെ പെയിന്റിംഗ് ഞായറാഴ്ച ട്വീറ്റ് ചെയ്തു കൊണ്ട് പാസ്റ്റർ കിംഗ് അതിനൊരു അടിക്കുറിപ്പ് നൽകി: “സ്നേഹം ഒരു കുറ്റകൃത്യമല്ല.”

You might also like
Comments
Loading...