അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു.

0 1,751

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ഇന്നലെ (15/08) രാത്രി ന്യൂയോർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ട്രംപ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെയാണ് സഹോദരന്റെ മരണം സ്ഥിരീകരിച്ചത്. ഡൊണാൾഡ് ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബർട്ട് ട്രംപ്. അതുകൊണ്ട് തന്നെ വികാര നിർഭരമായാണ് ട്രംപ് സഹോദരന്റെ മരണം സംബന്ധിച്ച് പ്രതികരിച്ചത്.

“ഹൃദയം ദുഃഖം കൊണ്ട് നിറയുകയാണ്, എന്റെ സഹോദരൻ ഈ രാത്രി വിടപറഞ്ഞിരിക്കുന്നു ” എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. വ്യവസായിയായി ജീവിതം ആരംഭിച്ച റോബർട്ട് ട്രംപ് പിന്നീട് ട്രംപ് ഓർഗനൈസേഷന്റെ ഉന്നത എക്‌സിക്യൂട്ടീവ് എന്ന നിലയിലേക്ക് മാറുകയായിരുന്നു. ട്രംപ് മാനേജ്‌മെന്റിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.1948 ലായിരുന്നു റോബർട്ട് ട്രംപിന്റെ ജനനം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...