നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (NACOG) ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21- 25 തീയതികളിൽ

0 443

ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയഞ്ചു വരെ തീയതികളിൽ മാസ്‌കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റർ) വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2020 ജൂലൈ പതിനഞ്ചു മുതൽ പത്തൊൻപതു വരെ ഉള്ള ദിവസങ്ങളിൽ ഫാമിലി കോൺഫറൻസിന്റെ സിൽവർ ജൂബിലി സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു കോവിഡ് കാരണം ഈ മീറ്റിങ്ങ് ക്യാൻസൽ ചെയ്യുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

അടുത്ത വർഷം നടത്തുവാനിരിക്കുന്ന കോൺഫറൻസിന്റെ അനുഗ്രഹത്തിനായി എല്ലാവരുടേയും പ്രാർത്ഥനകളും, സഹകരണങ്ങളും ഭാരവാഹികൾ ആവശ്യപെട്ടിട്ടുണ്ട്. ദൈവം എല്ലാവരേയും അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനോടൊപ്പം ലോകം നേരിടുന്ന ഈ മഹാവ്യാധിക്ക് എത്രയും പെട്ടന്ന് ഒരു പരിഹാരം ലഭിക്കാനായി എല്ലാവരുടെയും പ്രാർത്ഥനയും ആവശ്യപ്പെട്ടു.

You might also like
Comments
Loading...