ലോക കേരളസഭ നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ സമ്മേളനം ഡിസംബര്‍ 14 -ന്

0 446

 ചിക്കാഗോ: ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14-ന് തിങ്കളാഴ്ച്ച രാത്രി സെന്‍ട്രല്‍ സമയം 8.00 ന് (9.00 PM EST, 6.00 PM PST) ഓണ്‍ലൈന്‍നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ മീറ്റിങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിൽ നടത്തുന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഇ. ഇളങ്കോവന്‍ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോ. എം .അനിരുദ്ധന്‍ അധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ലോകകേരളസഭ അംഗങ്ങളും ക്ഷണിതാക്കളുമായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇ.ഇളങ്കോവന്‍ സമകാലിക സംഭവ വികാസങ്ങളെക്കുറിച്ച് അഭിസംബോധന ചെയ്യുന്നതായിരിക്കും. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളീ , ഇന്ത്യപ്രസ്ക്ലബ് തുടങ്ങിയ പ്രമുഖ മലയാളി, മാധ്യമ സംഘടനകളുടെ നേതാക്കന്മാര്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.

യോഗത്തില്‍ നോര്‍ക്ക യു.എസ്. ഹെല്പ്ഡെസ്കിന്റെ കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകവും നടത്തം. ലോക കേരള സഭയിലെ അംഗങ്ങളും ക്ഷണിതാക്കളും സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ക്ഷണിക്കുന്നതായി നോര്‍ക്ക ഡയറക്ടറും കേരള ലോകസഭ മെമ്പറുമായ ഡോ. എം .അനിരുദ്ധന്‍, അനുപമ വെങ്കിടേശ്വരന്‍, ഷിബു പിള്ള, ഇ.എം സ്റ്റീഫന്‍, റോയ് മുളംകുന്നം, കുര്യന്‍ പ്രക്കാനം (കാനഡ), ലിഷാര്‍ ടി .പി എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
പോള്‍ കറുകപ്പള്ളില്‍ (845 553 5671),
ജോസ് മണക്കാട്ട് (847 83 04128)

You might also like
Comments
Loading...