വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജൻ വേദാന്ത് പട്ടേൽ നിയമിതനായി

0 1,115

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന്‍ ട്രാന്‍സിഷ്യന്‍ ടീം നിയമിച്ചു. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ബൈഡന്‍ – ഹാരിസ് ടീം ശരിവച്ചു. 2019-20 വര്‍ഷങ്ങളില്‍ ഒബാമയുടെ വൈറ്റ് ഹൗസ് പ്രസ് അസിസന്റായി ഇന്ത്യന്‍ അമേരിക്കനായിരുന്ന പ്രിയാ സിംഗ് നിയമിതയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇക്കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റീജിയണല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറായി പട്ടേല്‍ പ്രവര്‍ത്തിച്ചുരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ റീജിയന്‍ പ്രസ് സെക്രട്ടറി, മൈക്ക് ഹോണ്ടയുടെ (കോണ്‍ഗ്രസ്മാന്‍) കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികളും പട്ടേല്‍ വഹിച്ചിരുന്നു. ഇന്ത്യയില്‍ ജനിച്ച പട്ടേല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് കാലിഫോര്‍ണിയയിലായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍നിന്നും ബിരുദം നേടിയിട്ടുണ്ട്. വിവേക് മൂര്‍ത്തി (യു.എസ് സര്‍ജന്‍ ജനറല്‍), മന്‍ജു വര്‍ഗീസ് (ബൈഡന്‍ ഇനാഗുറേഷന്‍ എക്‌സി.ഡയറക്ടര്‍), അരുണ്‍ മജുംദാര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി), നീരാ ടണ്ടന്‍ (ഡയറക്ടര്‍ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ്), കിരണ്‍ അഹൂജ (പേഴ്‌സണ്‍ മാനേജ്‌മെന്റ്), അഖില്‍ ഗ്വാന്‍ഡ, സെലിന്‍ ഗൗണ്ടര്‍ (കോവിഡ് 19 ടാക്‌സ്‌ഫോഴ്‌സ്) ഇവരെ കൂടാതെ മറ്റ് 19 ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി ബൈഡന്റെ വിവിധ ട്രാന്‍സിഷന്‍ ടീം അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.

You might also like
Comments
Loading...