ലഹരി ഉപയോഗത്താൽ കഴിഞ്ഞവര്‍ഷം യു.എസ്സിൽ 80000 ലധികം പേർ മരിച്ചെന്നു റിപ്പോർട്ടുകൾ
ന്യൂയോർക്ക്: അമേരിക്കയിലെ രോഗപ്രതിരോധ മേഖലയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം അമിത അളവില്‍ ലഹരി ഉപയോഗിച്ചതു നിമിത്തം കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ 81000 ഓളം പേര്‍ മരിച്ചെന്നു റിപ്പോർട്ടുകൾ. 2019 ജൂണ്‍ മുതല്‍ ഒരു വർഷത്തെ കണക്കുകൾ പ്രകാരമാണിത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും അപകടകരമായ നിരക്കാണ്.
Download ShalomBeats Radio
Android App | IOS App
കൃത്രിമ ലഹരിവസ്തുക്കളുടെ ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 38% വരെയാണിത്. കൊക്കെയ്ന്‍ ഉപയോഗം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടതലായതോടെ 27% ആളുകള്‍ കൂടുതലായി മരിച്ചു. ചിലയിടങ്ങളില്‍ അത് 50% ആയും വര്‍ദ്ധിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.