അമേരിക്കൻ ആംഗ്യഭാഷയിലെ പ്രഥമ ബൈബിൾ പൂർത്തിയായി.

0 3,853

അമേരിക്കയിലെ ഒരു ധർമ്മസ്ഥാപനം നീണ്ട 38 വർഷത്തെ അദ്ധ്വാനഫലമായി അമേരിക്കൻ ആംഗ്യ ഭാഷയിലുള്ള ആദ്യത്തെ ബൈബിൾ പുറത്തിറക്കി.

ബധിരർക്കിടയിൽ പ്രേഷിതവൃത്തി നടത്തുന്ന ‘ഡഫ്മിഷൻ’, 1982 -ലാണ് കേൾവിപ്രശ്നങ്ങളുള്ളവരിൽ സുവിശേഷമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദൗത്യം ആരംഭിച്ചത്; ലോകത്താകമാനം 400 ലധികം ആംഗ്യഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

പ്രസ്തുത ബൈബിൾ പൂർത്തീകരണത്തിൽ 31000 ലധികം വേദവാക്യങ്ങൾ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ബൈബിൾ അധ്യായങ്ങളും വ്യത്യസ്ത വിഡിയോകളിലായാണ് വിശദീകരിച്ചിരിക്കുന്നത്.

പുതിയനിയമം 2004-ൽ പൂർത്തിയാക്കപ്പെട്ടു. പക്ഷേ പഴയ നിയമത്തിലെ ചില ഭാഗങ്ങൾ അടുത്തിടെയാണ് പൂർണ്ണമായത്. എബ്രായ, അരാമ്യ, ഗ്രീക്ക് മൂലകൃതികളെ ആധാരമാക്കിയാണ് അമേരിക്കൻ ആംഗ്യ ഭാഷ (ASL) യിലേക്ക് ‘ഡഫ് മിഷൻ’ ഈ ദൗത്യം നിർവ്വഹിച്ചത്. നിലവിൽ ഒരു ദശലക്ഷത്തിലധികം ഡൗൺലോഡിംഗ് നടന്നിട്ടുണ്ട് എന്നാണ് അനുമാനം.

You might also like
Comments
Loading...