2020-ൽ ഏറ്റവും കൂടുതൽ മരണം കേവിഡിനാലല്ല: ഭീകരനായ വില്ലൻ മറ്റൊന്ന്

0 990

ന്യൂയോർക്ക്: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് കോവിഡിനാലല്ലെന്നും കാരണം മറ്റൊന്നാണെന്നും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ലോകത്തെ വിവിധ വിഷയങ്ങളുടെ പഠനം നടത്തുന്ന റഫറൻസ് വെബ്‌സൈറ്റ് “വേൾഡോമീറ്റർ” തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് ഗർഭചിദ്രം (abortion) ആണ് ആ വില്ലൻ. മരണത്തിന്റെ മറ്റു പ്രധാന കാരണങ്ങളെ മറികടന്ന് 2020 ൽ ലോകമെമ്പാടും 42 ദശലക്ഷത്തിലധികം കുഞ്ഞു മനുഷ്യജീവനുകളെ ഗർഭം അലസിപ്പിച്ചതായാണ് കണക്കുകൾ പറയുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാണ് വേൾഡോ മീറ്റർ അബോർഷൻ ഡാറ്റകൾ ശേഖരിച്ചത്. 2020 ലെ മറ്റു മരണ കാരണങ്ങൾ: 13 ദശലക്ഷത്തിലധികം ആളുകൾ സാംക്രമിക രോഗങ്ങളാൽ മരിച്ചു. ഏകദേശം 8.2 ദശലക്ഷം ആളുകൾ ക്യാൻസർ ബാധിച്ച് മരിച്ചു, അതേസമയം യഥാക്രമം 5.1 ദശലക്ഷവും 25 ദശലക്ഷവും ആളുകൾ പുകവലിയും മദ്യവും മൂലം മരിച്ചു. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രകാരം 2020 ൽ ലോകമെമ്പാടുമുള്ള 1.8 ദശലക്ഷത്തിലധികം ആളുകൾ COVID-19 മൂലം മരണമടഞ്ഞപ്പോൾ 1.4 ദശലക്ഷം ആളുകൾ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടു, 1.1 ദശലക്ഷം ആളുകൾ ആത്മഹത്യ ചെയ്തു എന്നിങ്ങനെയാണ് ലഭ്യമായ വിവരങ്ങൾ.

You might also like
Comments
Loading...