ജോർജിയൻ ഉണർവിൽ നൂറു കണക്കിന് യുവാക്കൾ ക്രിസ്തുവിലേക്ക്

0 848

ജോർജ്ജിയ: ഉത്തര ജോർജിയയിലുള്ള സ്വെയ്ൻ‌സ്ബറോയിലെ ഹിൽ‌ക്രസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2020 ന്റെ പ്രാരംഭം മുതൽ നടന്നു വരുന്ന പ്രാർത്ഥനകളുടെയും ശുശ്രൂഷകളുടെയും ഫലമായി വർഷാവസാനത്തേക്ക് ദൈവ കരത്തിൻറെ ശക്തമായ ചലനം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

Download ShalomBeats Radio 

Android App  | IOS App 

200 ലധികം ആളുകൾ തങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമർപ്പിച്ചതായി പരിപാടിയിൽ ക്ഷണിതാവായിരുന്ന പ്രഭാഷകൻ സുവിശേഷകൻ ഡി. ഹാരിസൺ സിബിഎൻ ന്യൂസിനോട് പറഞ്ഞു, അവരിൽ ഭൂരിഭാഗവും 13 നും 20 നും ഇടയിൽ പ്രായമുള്ളവരാണ്. “ഈ വർഷം ആദ്യം പാസ്റ്റർ ഞങ്ങളെ വിളിച്ച് പ്രാർത്ഥനക്ക് സംബന്ധിക്കുവാൻ ക്ഷണിച്ചു, അവർ പ്രാർത്ഥിക്കുകയും ദൈവത്തിന്റെ മുഖം അന്വേഷിക്കുകയും ചെയ്യുമായിരുന്നു, ആദ്യ ശുശ്രൂഷാ സമയം മുതൽ ഈ പട്ടണത്തിൽ ദൈവത്തിന്റെ ശക്തി വീഴാൻ തുടങ്ങി,” ഹാരിസൺ പങ്കുവെച്ചു.

“അക്ഷരാർത്ഥത്തിൽ, എല്ലായിടത്തുനിന്നും, എല്ലാ പശ്ചാത്തലങ്ങളിലും സാമൂഹിക നിലകളിലും ഉള്ള ഹൈസ്കൂൾ, മിഡിൽ സ്കൂൾ വിദ്യാർത്ഥികളായ കൗമാരക്കാർ പ്രാർത്ഥനയ്ക്കായി വരുന്നു. എല്ലാ അക്ഷരാർത്ഥത്തിലും ആലയം യേശുക്രിസ്തുവിൽ പ്രത്യാശ തേടുന്നു കൗമാരക്കാരാൽ നിറഞ്ഞിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ചില യുവാക്കൾ ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തോട് പ്രതികരിച്ചപ്പോൾ അവരുടെ മുൻ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ചതായും ഹാരിസൺ വെളിപ്പെടുത്തി.

You might also like
Comments
Loading...