വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവനായി തിരുവല്ലക്കാരൻ

0 582

വാഷിംഗ്‌ടൺ: വൈറ്റ്ഹൗസ് മിലിട്ടറി വിഭാഗം തലവനായി മലയാളിയായ തിരുവല്ലക്കാരൻ മജു വര്‍ഗീസിനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചതായി വാർത്ത. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക. പ്രസിഡന്റിന്റെ മെഡിക്കല്‍ യൂണിറ്റ് ഡയറക്ടറുടെ ചുമതല, എയര്‍ ലിഫ്റ്റ് ഗ്രൂപ്പിന്റെയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിന്റെയും ചുമതല എന്നിവയും ഇദ്ദേഹത്തിനായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

രണ്ടാം തവണയാണ് മജു വൈറ്റ്ഹൗസിലെത്തുന്നത്. വൈറ്റ്ഹൗസിനുള്ളിലെ പട്ടാള വിഭാഗ മേധാവിയായിട്ടാണ് നിയമനം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത് മജുവാണ്. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകളുടെ ചുമതലയും മജുവിനായിരുന്നു.

You might also like
Comments
Loading...