യുഎസ്‌സിഐആർഎഫ് ന്റെ ഏറ്റവും പുതിയ മത സ്വാതന്ത്ര്യ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങൾ
വാഷിംഗ്ടൺ: യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ ഗ്രൂപ്പുകൾ രംഗത്ത്. കോൺഗ്രസ് രൂപീകരിച്ച ക്വാസി-ജുഡീഷ്യൽ ബോഡിയായ യുഎസ്‌സിആർഎഫിന്റെ ശുപാർശകൾ അംഗീകരിക്കാൻ ഈ ഗ്രൂപ്പുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് അഭ്യർത്ഥിച്ചു.
Download ShalomBeats Radio
Android App | IOS App
ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരിൽ ഒന്നായി ഇന്ത്യയെ കണ്ടെത്തിയത് നിർഭാഗ്യകരമാണെങ്കിലും പ്രതീക്ഷിക്കുന്നതും ന്യായീകരിക്കപ്പെടുന്നതുമാണെന്ന് ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റഷീദ് അഹമ്മദ് പറഞ്ഞു. യുഎസ്‌സിആർഎഫിന്റെ ശുപാർശകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുമെന്നും ഈ വർഷം ഇന്ത്യയെ സിപിസിയായി നിയമിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021 ൽ ഇന്ത്യയെ സിപിസി ആയി തുടരാനുള്ള തീരുമാനത്തിൽ ഫിയാക്കോണ (FEACONA) യുഎസ്‌സിഐആർഎഫിനോട് പൂർണമായും യോജിക്കുന്നു എന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ അമേരിക്കൻ സംഘത്തിന് നിയമ സാധ്യത ഇല്ലാത്ത ഒരു വിഷയത്തിൽ പക്ഷപാതപരമായി മാത്രം നയിക്കപ്പെടാൻ പ്രേരകമായിട്ടുള്ളതാണെന്ന് ഇന്ത്യ മുമ്പ് പറഞ്ഞിട്ടുണ്ട്. യുഎസ്‌സിഐആർഎഫ് ഇന്ത്യയെ സിപിസി ആയി നിയമിച്ചതിനെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ റിപ്പോർട്ടിനെ പ്രശംസിച്ചു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതി വിശകലനം ചെയ്തതിന് യുഎസ് ആസ്ഥാനമായുള്ള മൂന്ന് സിഖ് സംഘടനകൾ സംയുക്ത പ്രസ്താവനയിൽ യുഎസ്‌സിആർഎഫിന് നന്ദി പറഞ്ഞു. മതേതര ബഹുസ്വര പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ അതിവേഗം ഒരു ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുകയാണെന്ന് അമേരിക്കൻ ഗുരുദ്വാര പരബന്ധക് കമ്മിറ്റി (എജിപിസി) കോർഡിനേറ്റർ ഡോ. പ്രിത്പാൽ സിംഗ് പറഞ്ഞു.