ഇന്ത്യയ്ക്ക് ലാഭം നോക്കാതെ വാക്‌സിന്‍ നല്‍കാൻ തയ്യാറാണെന്ന് ഫൈസർ

0 1,520

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലാഭം നോക്കാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ഇന്ത്യയ്ക്കായി വാക്സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്ന് ഫൈസര്‍ അറിയിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എത്ര വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Download ShalomBeats Radio 

Android App  | IOS App 

‘ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിക്കായി ലാഭം നോക്കാതെയുള്ള വിലയ്ക്ക് ഫൈസര്‍ അവരുടെ വാക്സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും,’ യുഎസ് വക്താവ് പറഞ്ഞു. വാക്സിന്റെ വില സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഫൈസര്‍ കമ്പനി വക്താവ് അറിയിച്ചു. യുഎസ് സര്‍ക്കാരില്‍ നിന്ന് കമ്പനി വാക്സിന് വേണ്ടി ഈടാക്കുന്നത് 19.5 ഡോളറാണ്. ഒരു ഡോസിന് 10 ഡോളര്‍ നിരക്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വാക്സിന്‍ നല്‍കാന്‍ ഫൈസര്‍ തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയില്‍ പങ്കാളിയാകുന്നതെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്ന – ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ തരം തിരിച്ച് അവര്‍ക്ക് വ്യത്യസ്ത വിലകളിലായിട്ടായിരിക്കും വാക്സിന്‍ നല്‍കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൊഡേണ, ഫൈസര്‍ തുടങ്ങിയ വിദേശ വാക്സിനുകള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

You might also like
Comments
Loading...