മലയാളി സഹോദരങ്ങൾ ഒരേ ദിവസം ഒരേ വേദിയില്‍ ഡോക്ടര്‍മാരായി ബിരുദം നേടി

0 1,104

ഡാളസ്: അമേരിക്കയിലെ ഈ ഗ്രാജുവേഷൻ കാലത്ത് ഒരു കുടുംബത്തില്‍ നിന്നും ആദ്യമായി ഡോക്ടര്‍മാരാകാന്‍ കഴിഞ്ഞ സഹോദരങ്ങൾ, തങ്ങളുടെ നേടത്തിന് പിന്നില്‍ ദൈവകൃപയും തങ്ങളുടെ പഠനം വിജയമാകാന്‍ ത്യാഗപൂര്‍ണമായ പിന്തുണയോടെ ഒപ്പം നിന്ന മാതാപിതാക്കളും ആണെന്ന് സാക്ഷിക്കുകയാണ്, ഒരേ ദിവസം ഒരേ വേദിയിൽ ഡോക്ടറേറ്റ് നേടിയ സഹോദരങ്ങൾ സ്റ്റേസി ഫിലിപ്പും, സ്റ്റീവന്‍ ഫിലിപ്പും. ഐ.പി.സി മുന്‍ ജനറല്‍ വൈസ് പ്രസിഡണ്ട് ഡോ. ബേബി വര്‍ഗീസ് ശുശ്രൂഷിക്കുന്ന ഡാളസ് എ.പി.സി. എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.

1990-ല്‍ ഡാളസിലേക്ക് കുടിയേറിയ മാവേലിക്കര അറുന്നൂറ്റിമംഗലം പുന്നയ്ക്കല്‍ തെക്കേതില്‍ ഫിലിപ്പ് ബേബിയുടെയും ഷേര്‍ളി ഫിലിപ്പിന്റെയും മക്കളാണ് മെഡിക്കല്‍ ഡോക്ടറായി ഗ്രാജുവേറ്റ് ചെയ്ത സ്റ്റേസിയും ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീവനും. ടെക്‌സാസ് ടെക്ക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് സ്റ്റേസി ബിരുദം നേടിയപ്പോള്‍ ടെക്‌സാസ് ടെക്ക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ജെറി എയ്ച്ച് ഹോഡ്ജ് സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ നി്ന്ന് സ്റ്റീവനും ബിരുദം നേടി. ഇവരുടെ ഇളയ സഹോദരന്‍ സ്റ്റാന്‍ലി ഫിലിപ്പ് ദന്തിസ്റ്റ് ഡോക്ടറേറ്റ് പഠനത്തിലാണ്.

You might also like
Comments
Loading...