കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ
ടൊറാന്റോ: കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കാനഡയിലെ മുഴുവൻ മലയാളി പെന്തെക്കോസ്തു സഭകളും സംയുക്തമായി രാജ്യത്തിനായും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനായും, ഒരുക്കിയിരിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ (നവംബർ 7-നു (7PM EST, 5PM AB, 4PM BC) നടക്കും.
കോവിഡ് -19 മഹാമാരിയുടെ കാലം ലോകം ഭീതിയിലും പരിഭ്രമത്തിലും ആയിരിക്കുമ്പോൾ കാനഡയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മലയാളി പെന്തെകോസ്തു സഭകൾ എല്ലാ പ്രോവിൻസുകളിൽ നിന്നും സൂമിൽ ഒത്തുകൂടുന്നു. ഈ മീറ്റിംഗിൻ്റെ അനുഗ്രഹത്തിനായി വിവിധ സഭകളിൽ തുടർച്ചയായി പ്രാർത്ഥനകൾ നടന്നു വരികയാണ്. രാജ്യത്തെ
സഭകൾക്ക് ആകമാനം,
പ്രത്യേകാൽ മലയാള പെന്തെകോസ്തു സഭകൾക്ക് പുത്തൻ ഉണർവിനും പരസ്പര സഹകരണത്തിനും കൂട്ടായ്മകളുടെ ശക്തീകരണത്തിനും ഈ പ്രാർത്ഥന സംഗമം ഒരു മുതൽ കൂട്ടായിരിക്കും.
Download ShalomBeats Radio
Android App | IOS App
ഈ പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രോഗ്രാം കോർഡിനേറ്റർസ് ആയി പാസ്റ്റർമാരായ ബാബു ജോർജ് കിച്ച്നർ, സോണി മാമൻ കാൽഗറി, വി ടി റെജിമോൻ വാൻകൂവർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. പാസ്റ്റർമാരായ ഫിന്നി സാമുവൽ ലണ്ടൻ ഒന്റാറിയോ, വിൽസൺ കടവിൽ എഡ്‌മണ്ടൻ, ജോൺ തോമസ് ടോറോന്റോ, മാത്യു കോശി വൻകൂവർ എന്നിവരാണ് പാസ്റ്റെർസ് ഫെല്ലോഷിപ്പിന് നേതൃത്വം നൽകുന്നത്.