38-ാമത് PCNAK കോൺഫ്രൻസ് 2022 ജൂൺ 30 മുതൽ പെൻസിൽവേനിയയിൽ

0 508

അറ്റ്ലാന്റാ: വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്തരുടെ സമ്മേളനമായ പി.സി.എൻ.എ.കെ (PCNAK) യുടെ 38-ാമത് കോൺഫറൻസ് 2022 ജൂൺ 30 മുതൽ ജൂലൈ 3 വരെ പെൻസിൽവേനിയയിൽ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം കോൺഫറൻസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല

ലോകമെങ്ങും പടർന്ന് പിടിച്ച് കൊറോണ വൈറസ് ബാധ അമേരിക്കൻ ഐക്യനാടുകളെയും ബാധിച്ചതിനാൽ 2020-ൽ കോൺഫ്രൻസ് നടത്തുവാൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് 2020ലെ കോൺഫറൻസ് റദ്ദ് ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യവും പരിമിതികളുമാണ് കോൺഫറൻസ് 2022 ലേക്ക് മാറ്റുവാൻ കാരണമായതെന്ന് നാഷണൽ കൺവീനർ പാസ്റ്റർ റോബി മാത്യു, നാഷണൽ സെക്രട്ടറി ശാമുവേൽ യോഹന്നാൻ, നാഷണൽ ട്രഷറർ വിൽസൻ തരകൻ എന്നിവർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഏപ്രിൽ 26ന് നടന്ന നാഷണൽ കമ്മിറ്റിയുടെ ടെലികോൺഫറൻസിലാണ് തീരുമാനമുണ്ടായത്. നിലവിലുള്ള കമ്മറ്റികൾ 2022 ലെ കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

You might also like
Comments
Loading...