യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ക്രിസ്മസ് ആഘോഷവുംസ്നേഹവിരുന്നും ഡിസം. 24 ന് സ്നേഹഭവനിൽ

0 591

ചിക്കാഗോ: യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും സൗഹൃദ സംഗമവും സ്നേഹവിരുന്നും തലവടി സ്നേഹഭവനിൽ നടക്കും.

ഡിസംബർ 24 ന് 10 മണിക്ക് നടത്തുന്ന സൗഹൃദ സംഗമം സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും. യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ ടീമംഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നിർവഹിക്കുമെന്ന് ഫൗണ്ടർ ബിനോയി തോമസ് (ചിക്കാഗോ), ബിന്ദു സാബു, ബെറ്റ്സി സജു (കാലിഫോർണിയ), ജേക്കബ് തമ്പി (കുവൈറ്റ്), സന്തോഷ് എൻ.പി (എറണാകുളം) എന്നിവർ പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നും നടക്കും.

Download ShalomBeats Radio 

Android App  | IOS App 

റവ.ഫാദർ ഷിജു മാത്യു ക്രിസ്മസ് സന്ദേശം നല്കും. സ്ഥാപനത്തിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും. അശരണരും അനാഥരുമായ 150-ലധികം പേർക്ക് സംരംക്ഷണം നല്കുന്ന ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിലെ ജീവകാരുണ്യ സ്ഥാപനമാണ് സ്നേഹഭവൻ.

സംഗീതത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന മനസ്ഥിതി ഉള്ളവരുടെ സഹകരണത്തോടെ അന്തർദ്ദേശീയ തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ചിക്കാഗോ ആസ്ഥാനമായ സംഘടനയാണ് യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ.

You might also like
Comments
Loading...