ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ഡാളസിൽ ജൂലൈയിൽ

0 1,772
ഹൂസ്റ്റൺ: ഐ.പി.സിയിലെ   മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭി മുഖ്യത്തിലുള്ള രണ്ടാമത് മീഡിയ ഗ്ലോബൽ മീറ്റ് അമേരിക്കയിൽ നടക്കും.
2018 ജൂലൈ 26 മുതൽ 29 വരെ ഡാളസിൽ ഹയാത്ത് റീജിയൻസി ഡി എഫ് ഡബ്ളിയുയിൽവച്ച് നടക്കുന്ന ഐ.പി.സിയുടെ 16 മത് ഫാമിലി കോൺഫറൻസിനോട് ബന്ധിച്ചാണ് അമേരിക്കയിലെ മാധ്യമ പ്രവർത്തകരും എഴുത്തുകാരും ഗ്രന്ഥകാരന്മാരും ഒത്തുകൂടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പെന്തെക്കോസ്ത് : മാധ്യമവും മാധ്യമ പ്രവർത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള അവതരണം, മാധ്യമ ചർച്ച, പുതിയ ചാപ്റ്റർ രൂപീകരണം, നയപ്രഖ്യാപനം എന്നിവ നടക്കുമെന്ന് രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ,ചെയർമാൻ സി.വി.മാത്യു എന്നിവർ അറിയിച്ചു.
അസോസിയേഷൻ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, ചെയർമാൻ സി.വി.മാത്യു, വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, എക്സിക്യൂട്ടിവ് ബോർഡംഗങ്ങളായ പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റർ സ്റ്റാർലാലൂക്ക് എന്നിവർ പങ്കെടുക്കും.
അമേരിക്കയിലെ എക്സിക്യൂട്ടിവ് അംഗങ്ങളായ മാധ്യമ പ്രവർത്തകർ റോയി വാകത്താനം, കുര്യൻ ഫിലിപ്പ്, ഷാജി കാരയ്ക്കൽ, വെസ്ളി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം എന്നിവർ നേതൃത്വം നല്കും.
2018 ജനുവരി 19ന് ആണ് ആദ്യത്തെ ഗ്ലോബൽ മീറ്റ് കുമ്പനാട് വെച്ച് നടന്നത്.
അന്ന്  ഐ.പി.സിയുടെ ഗ്ലോബൽ മീഡിയ അസോസിയേഷൻ നിലവിൽ വന്നു.
ഡാലസിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനു ശേഷം ജനുവരിയിൽ യു.എ.ഇ യിലും ഫെബ്രുവരിയിൽ ബോംബെയിലും ഗ്ലോബൽ മീറ്ററുകൾ നടക്കും.
മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഫാമിലി മീറ്റ്, അന്തർദേശീയ എഴുത്ത് ശില്പശാല, മാധ്യമ പുരസ്കാരം, അന്തർദേശീയ ബുക്ക് പ്രസാധനം, സാമ്പത്തിക ബുദ്ധിമനുഭവിക്കുന്ന എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള ക്ഷേമപ്രർത്തനങ്ങൾ, പുതിയ ചാപ്റ്റർ രൂപീകരണം, അംഗീകൃത ഐഡൻറിറ്റി കാർഡ് വിതരണം തുടങ്ങിയവയാണ്  ഈ പ്രാവശ്യത്തെ പ്രധാന പ്രവർത്തനങ്ങളെന്ന് മീഡിയ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവ്വുക്കാരൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
അമേരിക്കയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന്റെ പ്രധാന ചുമതല സെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റൺ (ഫോൺ:832 646 9078) നിർവഹിക്കും.
ഐ.പി.സി. ഫാമിലി കോൺഫറൻസ് ഭാരവാഹികളായ ഡോ.ബേബി വർഗീസ് ( നാഷണൽ കൺവീനർ), അലക്സാണ്ടർ ജോർജ് ( നാഷണൽ സെക്രട്ടറി), ജയിംസ് മുളവന ( നാഷണൽ ട്രഷറാർ), നാൻസി ഏബ്രഹാം (ലേഡീസ് കോർഡിനേറ്റർ) എന്നിവർ മുഖ്യാതിഥികളായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഫിന്നി രാജു ഹൂസ്റ്റൺ – 832 646 9078
You might also like
Comments
Loading...