അമേരിക്കയിലെ ദേശീയ സുരക്ഷാ ആസ്ഥാനത്തു നടന്ന വെടിവെയ്പില്‍ നിരവധി പേര്‍ക്കു പരുക്ക്

0 1,677

വാഷിംഗടണ്‍: അമേരിക്കയിലെ മേരിലാന്‍ഡില്‍ ദേശീയ സുരക്ഷാ ഏജന്‍സി ആസ്ഥാനത്തിനു സമീപമുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പട്ടാള ക്യാംപിനുള്ളിലുള്ള സുരക്ഷാ ഏജന്‍സി ആസ്ഥാനത്തേക്ക് അനുവാദമില്ലാതെ ഒരു വാഹനം കടക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവരാണോ അതോ സുരക്ഷാ ഉദ്യോഗസ്ഥരാണോ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. സ്ഥിതിഗതികളെല്ലാം നിയന്ത്രണ വിധേയമാണെന്നും യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You might also like
Comments
Loading...