ഇന്ന് ലോക സംഗീത ദിനം | അവന്റെ ദയ എന്നേക്കുമുള്ളത്

0 944

സ്വന്തം ലേഖകൻ

സംഗീതം, അറിയുംതോറും അകലം കൂടുന്ന മഹാസാഗരം, സ്വന്തം വാക്കുക്കൾ അല്ല മുൻപ് എങ്ങോ കേട്ട് മറന്ന ഒരു പഴയ പ്രയോഗം. എന്നാൽ അത് പരമവാസ്തവം കൂടിയാണ് എന്ന് പ്രത്യേകം എടുത്തു പറയണ്ടെവയാണ്. പാരിൽ പിറന്ന ഏതൊരു മാനവനും സംഗീതം ജീവനാടിയാണ്. അതിന് ഭാഷയെന്നോ വർണ്ണവിവേചനമോ, പണ്ഡിത പാമരനന്നോ വേർതിരിവില്ലാതെ മനുഷ്യ മനസ്സുകളെ കീഴടക്കി വാഴുന്നു. ജൂണ്‍ 21, ലോകം സംഗീത ദിനമായാണ് ആചരിക്കുന്നത്. നാം ആചരിക്കുന്ന ഓരോ ദിനങ്ങൾക്കും പിന്നിലും ഓരോ കഥയോ സന്ദർഭമോ ഉണ്ടാകുമല്ലോ. ഈ ഒരു ദിവസത്തിന്റെ പിന്നിലും ഉണ്ട് ഒരു കഥ. ശാലോം ധ്വനി, പ്രിയ വായനക്കാരുമായി പങ്ക് വയ്ക്കുന്നു.

1976ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഈ ആശയത്തോട് അമേരിക്കാർ അത്ര സ്വീകാര്യത നൽകിയുമില്ല അതിന് പുറമെ അവ യാഥാർത്ഥ്യമായില്ല.

എന്നാൽ ഏകദേശം 6 വർഷങ്ങൾക്ക് ശേഷം ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ഫ്രാൻ‌സിൽ ജൂൺ 21 സംഗീത ദിനമായി ആചരിക്കാം എന്ന നിയമം പാസാക്കുകയും, തുടർന്ന് 1982 ജൂൺ 21 ഫ്രാൻസ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുക്കുകയും ചെയ്‌തു. ” ഫെറ്റെ ഡെ ല മ്യൂസിക്‌ ” എന്ന പേരിലാണ്‌ ഫ്രാൻസിൽ ഈ ദിനം അറിയപ്പെടുന്നത് അങ്ങനെ 1982 മുതൽ ഫെറ്റ് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി .

ഇന്ന്, ഈ 21ആം നൂറ്റാണ്ടിൽ, ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.

തിരുവചനത്തിൽ സംഗീതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. പഴയനിയമ ഭക്തന്മാരിൽ പലരും ദൈവത്തെ സ്തുതിച്ചതും പ്രസാദിപ്പിച്ചതും ഇതേ സംഗീതത്തിലൂടെയായിരുന്നു എന്നത് നാം വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ മനസ്സിലാക്കുന്നു.

ദാവീദ് രാജാവിന്റെ പുത്രനായ ശലോമോൻ പണികഴിപ്പിച്ച ആലയം യഹോവയ്‌ക്ക് സമർപ്പിക്കുന്നതിന്‌ മുമ്പുതന്നെ, ദാവീദ്‌ രാജാവ്‌ തിരുനിവാസത്തിൽ “സംഗീതശുശ്രൂഷെക്ക് ” ലേവ്യരിൽ നിന്നുള്ള പ്രതിനിധികളെ നിയമിച്ചിരുന്നു. (1 ദിനവൃത്താന്തം 6:31, 32) എന്ന് വായിക്കപ്പെടുന്നു. യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്ന നിയമപെട്ടകം യെരൂശലേമിൽ എത്തിച്ചേർന്നപ്പോൾ, “യഹോവെക്കു കീർത്തനവും വന്ദനവും സ്‌തോത്രവും ചെയ്‌വാൻ” അവൻ ലേവ്യരിൽ ചിലരെ നിയോഗിക്കുകയുണ്ടായി. ‘വീണയോടും കിന്നരത്തോടും, . . . കൈത്താളത്തോടും, . . . കാഹളത്തോടും’ കൂടെ അവർ സ്‌തുതിഗീതങ്ങൾ ആലപിച്ചു. (1 ദിനവൃത്താന്തം 16:4-6). ” അവന്റെ ദയ എന്നേക്കുമുള്ളത് എന്ന പല്ലവി 136-ാം സങ്കീർത്തനത്തിന്റെ 26 വാക്യങ്ങളുടെയും രണ്ടാംപകുതിയാണ്‌. അത് പോലെ തന്നെയാണ് അന്നത്തെ കാലഘട്ടങ്ങളിൽ സംഗീതോപകരണങ്ങൾ വളരെയധികം ഉപയോഗിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നവയാണ്‌ സങ്കീർത്തനങ്ങളുടെ മേലെഴുത്തുകൾ. തന്ത്രിവാദ്യത്തിനു പുറമേ, കാഹളം, കിന്നരം, തപ്പ്‌, കുഴൽ, കൈത്താളം എന്നിവയെക്കുറിച്ചുകൂടി 150-ാം സങ്കീർത്തനം പരാമർശിക്കുന്നു.
അതെസമയം, വിശുദ്ധ വേദപുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന എല്ലാ സംഗീതവും ദൈവത്തെ പ്രസാദിപ്പിച്ചവയല്ല. അതിന് ഏറ്റവും നല്ല ഉദ്ധാഹരണം, മോശെ സീനായ്‌ പർവതത്തിൽ വെച്ച്‌ 10 കൽപ്പനകളടങ്ങിയ ന്യായപ്രമാണം ഏറ്റ് വാങ്ങിയപ്പോൾ നടന്ന സംഭവം ഓർക്കുക, പർവതത്തിൽ നിന്ന്‌ താഴേയിറങ്ങി വന്നപ്പോൾ, പാടുന്ന ശബ്ദമായിരുന്നു, ദൈവമായ യഹോവയ്‌ക്ക് തികച്ചും അപ്രീതികരമായ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതായിരുന്നു ആ സംഗീതം. അത് ഒടുവിൽ 3,000 പേരുടെ മരണത്തിൽ കലാശിച്ചു എന്ന് ചരിത്രം സാക്ഷി (പുറപ്പാടു 32:18)

ഈ സംഗീത ദിനത്തിൽ ശാലോം ധ്വനിയുടെ എല്ലാ പ്രിയ വായനക്കാരും നല്ല ഗാനങ്ങൾ ശ്രവിക്കാനും നല്ല ഗാനങ്ങൾ ആലപിക്കാനും ഒപ്പം അവ ആസ്വദിച്ചു ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയട്ടെ എന്ന് ആഹ്വാനം നൽകുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..!

You might also like
Comments
Loading...