പുതിയ തകർപ്പൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ പ്രഖ്യാപിച്ച് വാട്സ് ആപ്പ്. ഇനി മുതല്‍ വാട്ട്സ് ആപ്പില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യേണ്ടതായി വരില്ല . ഉപയോക്താക്കളുടെ ആവശ്യാനുസരണം സന്ദേശങ്ങള്‍ തിരഞ്ഞെടുത്ത് അല്ലെങ്കില്‍ കണ്ടെത്തി അയക്കുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.വാട്സ്ആപ്പ് തന്നെ ലളിതമായി ആവശ്യമായ സന്ദേശം അയ്യക്കും. ഈ സവിശേഷത ഐ.ഓ.എസിലും, ആന്‍ഡ്രോയിഡിലും ലഭ്യമാണ്.സ്മാര്‍ട്ട് വോയിസ് സംവിധാനങ്ങളായ ഗൂഗിള്‍ അസിസ്റ്റന്‍റ്, സിറി തുടങ്ങിയവയ്‌ക്കെല്ലാം ‘ദി ഡിക്റ്റേഷന്‍ ഫീച്ചര്‍’ സംവിധാനം ലഭ്യമാണ്.