ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച് ഇഡ ചുഴലിക്കാറ്റ്; മരണസംഖ്യ 150 കടന്നു
ഹരാരേ : ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ പെട്ട് 150ല്‍ അധികം പേര്‍ മരിച്ചു. 1500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. പക്ഷേ അവിടത്തെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല.
സിംബാബ്‌വേയില്‍ മാത്രം മരണസംഖ്യ 80 കവിഞ്ഞു. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App