ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കള്‍ക്ക് ഹോങ്കോങ്ങില്‍ ആദ്യമായി സെമിത്തേരി

0 790

ഹോങ്കോങ്ങ്: മാതാവിന്റെ ഉദരത്തില്‍ വെച്ച് കൊലചെയ്യപ്പെട്ട ശിശുക്കള്‍ക്കായി ഹോങ്കോങ്ങ് ഗവണ്‍മെന്റ് പൊതു സെമിത്തേരി തുറന്നു. “നിത്യസ്നേഹത്തിന്റെ പൂന്തോട്ടം” എന്നറിയപ്പെടുന്ന ഈ സെമിത്തേരി ഇത്തരത്തിലുള്ള ഹോങ്കോങ്ങിലെ ആദ്യ പൊതു സെമിത്തേരിയാണ്. ന്യൂ ടെറിട്ടറീസ് ഈസ്റ്റ് മേഖലയിലെ ഫാന്‍ ലിങ്ങിലെ ഷെക് കിയു താവു റോഡിലാണ് സെമിത്തേരി ആരംഭിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി സോഫിയ ചാന്‍ സിയു-ചീ സെമിത്തേരിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ഭൗതികാവശിഷ്ടങ്ങള്‍ വേണ്ടവിധം സംസ്കരിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന പൊതുവായ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സെമിത്തേരി സ്ഥാപിച്ചത്.

പൂക്കള്‍കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഈ സെമിത്തേരിയില്‍ മുന്നൂറോളം പൈതങ്ങളുടെ ഭ്രൂണാവശേഷിപ്പുകള്‍ ഉള്‍കൊള്ളുവാനുള്ള സൗകര്യമുണ്ട്. കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള ഹോളിക്രോസ് കത്തോലിക്കാ സെമിത്തേരി, സ്ഥിരതാമസക്കാരായ ചൈനക്കാര്‍ക്ക് വേണ്ടി കേപ് കൊള്ളിന്‍സണ്‍ സൂയെന്‍ വാന്‍ ചൈനീസ്‌ സെമിത്തേരി എന്നീ രണ്ട് സ്വകാര്യ സെമിത്തേരികളില്‍ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നുള്ളു. മുന്‍പ് ക്ലിനിക്കല്‍ വേസ്റ്റ് എന്ന്‍ പറഞ്ഞുകൊണ്ട് ചവറ്റുകുപ്പയില്‍ തള്ളപ്പെടുവാനിരുന്ന ഭ്രൂണങ്ങള്‍ക്ക് വേണ്ട ആദരവ് നല്‍കി പൊതു സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കുവാനാണ് ഇനി അധികൃതരുടെ തീരുമാനം.

Download ShalomBeats Radio 

Android App  | IOS App 

PS

You might also like
Comments
Loading...