ഇന്ന് ലോക തൊഴിലാളി ദിനം
തൊഴിലാളികളുടെ മഹത്വം ഓര്‍മപ്പെടുത്തി ഇന്ന് ലോക തൊഴിലാളി ദിനം. എല്ലാ വര്‍ഷവും മേയ് ഒന്നിനാണ് ലോകം മുഴുവന്‍ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്.
തൊഴിലാളി പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണ് മേയ് 1. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ പോരാടിയതിന്റെ സ്മരണ പുതുക്കലാണ് ഈ ദിനം. 80 ഓളം രാജ്യങ്ങള്‍ മേയ് ദിനം അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നത് സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല.
യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.
ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മേയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗം പാസാക്കി.
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്