ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു

0 943

അക്ര (ഘാന): പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വൈദികൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ ഡാബ്ലോയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടെ ആയുധധാരികൾ പള്ളിയിലേക്ക് ഇരച്ചുകയറുകയും വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ പ്രാർഥനയ്ക്കായി എത്തിയവർ ചിതറിയോടിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

You might also like
Comments
Loading...