ഇനി വാട്ട്‌സാപ്പ് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം
ലണ്ടൻ: മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഓൺലൈൻ ഇൻവെസ്റ്റ് പ്ലാറ്റുഫോമുകൾ, ഫണ്ടുകളുടെ വെബ്സൈറ്റുകൾ, കാംസ്, കാർവി, എംഎഫ് ഒൺലൈൻ ഇതെല്ലാം നേരിട്ട് നിക്ഷേപിക്കാൻ സഹായിക്കുന്നവയാണ്.
സന്ദേശങ്ങളും വീഡിയോയും കൈമാറാൻ മാത്രമല്ല ഇനി മുതൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വാട്ട്സാപ്പിലൂടെ കഴിയും. എല്ലാ ഫണ്ടുഹൗസുകളും ഈ സൗകര്യം നൽകുന്നില്ലെങ്കിലും വൈകാതെ തന്നെ ബാക്കിയുള്ളവരും ഈ വഴി നിക്ഷേപ സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് കാര്യം
കെവൈസി വ്യവസ്ഥകൾ പാലിച്ചിട്ടുള്ള നിക്ഷേപകർക്കുമാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.