ചൈന സർക്കാർ നൂറോളം ദൈവാലയങ്ങളിലെ കുരിശുകൾ നീക്കംചെയ്തു
ബെയ്‌ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ക്രൈസ്തവർക്ക് നേരെയുള്ള മതപീഡനം കൂടുതലായി വർധിക്കുന്നു. സർക്കാരിന്റെ രജിസ്റ്റരിൽ പേര് ഉള്ളതും ഇല്ലാത്തതുമായ ക്രൈസ്തവ ദേവാലയങ്ങളിലെ നൂറിലധികം കുരിശുകളാണ് സർക്കാർ ഒടുവിൽ നീക്കം ചെയ്തിരിക്കുന്നത്.
ദൈവത്തിലുള്ള വിശ്വാസം തങ്ങളുടെ വീക്ഷണങ്ങൾക്ക് ഭീഷണിയാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. അതിനാലാണ് ക്രൈസ്തവ മുദ്രകൾ രാജ്യത്ത് നിന്ന് തുടച്ചു നീക്കാനും ദേവാലയങ്ങൾ അടച്ചുപൂട്ടാനും സർക്കാർ ശ്രമം നടത്തുന്നത്.