കോം​ഗോ​യി​ൽ വി​മാ​നം വീ​ടു​ക​ൾ​ക്കു മേ​ൽ ത​ക​ർ​ന്നു​ വീ​ണ് 24 പേ​ർ കൊല്ലപ്പെട്ടു

0 1,291

ഗോ​മ: കി​ഴ​ക്ക​ൻ ഡ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ യാ​ത്രാ​വി​മാ​നം വീ​ടു​ക​ൾ​ക്കു മേ​ൽ ത​ക​ർ​ന്നു​ വീ​ണ് 24 പേ​ർ കൊല്ലപ്പെട്ടു.

നോ​ർ​ത്ത് കി​വു​വി​ൽ ജ​ന​വാ​സ പ്രദേശത്താണ് വി​മാ​നം ത​ക​ർ​ന്നു​ വീ​ണ​ത്.

Download ShalomBeats Radio 

Android App  | IOS App 

നോ​ർ​ത്ത് കി​വു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ തന്നെ വി​മാ​നം അപ്രതീക്ഷിതമാവുക്കുകയും കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തുള്ള ജ​ന​വാ​സ​മേഖലയിൽ ത​ക​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 17 യാ​ത്ര​ക്കാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടു​ക​ൾ ത​ക​ർ​ന്നു കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

നോ​ർ​ത്ത് കി​വു​വി​ൽ​ നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അകലെയു​ള്ള ഗോ​മ​യി​ലെ ബേ​നി​യി​ലേ​ക്കു പോകുകയായിരുന്നു ബസി.ബീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡോ​ർ​ണി​യ​ർ 228 ഇ​ര​ട്ട എ​ൻ​ജി​ൻ വി​മാ​ന​മാ​ണു ത​ക​ർ​ന്ന വീണത്.

You might also like
Comments
Loading...