ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

0 686

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോണ്‍ ഡാളസ് സഭയില്‍ നടത്തപ്പെടും. പാസ്റ്റര്‍ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ പ്രതിനിധി ബ്രദര്‍ വിനോയി ജോര്‍ജ്ജ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റ- ചാറ്റനൂഗ യോഗം ഏപ്രില്‍ 19 നും ഹൂസ്റ്റണ്‍ യോഗം ഏപ്രില്‍ 26 നും ചിക്കാഗോ പ്രമോഷന്‍ യോഗം മെയ് 3 നും നടത്തപ്പെടും.
2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം,നിത്യത എന്നിവയിലേയ്ക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

Download ShalomBeats Radio 

Android App  | IOS App 

കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍) ബ്രദര്‍ ജോര്‍ജ്ജ് തോമസ് (നാഷണല്‍ സെക്രട്ടറി) ബ്രദര്‍ തോമസ് കെ വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍) സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605-313-5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937# എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

You might also like
Comments
Loading...